താൾ:CiXIV279.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൬൧

പിതൃക്കൾക്ക ശ്രാദ്ധം— ഇത്യാദിഭ്രാതാവ— ഇ
ത്യാദിയും ഇപ്രകാരംതന്നെ

ഇനി വ്യഞ്ജനാന്തങ്ങൾ
ഉദാഹരിക്കപ്പെടുന്നു

ഇതപ്രായെണ നപുംസകങ്ങൾആകുന്നു.
വാക്ക് സന്ധിയിൽ പറഞ്ഞ—ഉ— ആഗമസ
ഹിതം—കൾ— വാക്കുകൾ— ഇനാഗമസഹിതം
വാക്കിനെ വാക്കുകളെ വാക്കിനാൽ വാക്കുക
ളാൽ ഇത്യാദി— മാപ്പിളമാർ മുതലായ ചി
ലൎക്കഔതെപ്പ് — ഇത്താക്ക് — ചെലെസ്സ് — ഇ
ത്യാദിയും ആ ഇ് — ഇത്യാദിചില നാമങ്ങളും
പുരുഷന്മാരെ പറയുന്നതിനാൽ പുല്ലിംഗങ്ങ
ളുള്ളതും ഒന്നുപൊലെതന്നെ— ഔതെപ്പിനെ
ഔതെപ്പുകളെ ആളിനെ—ആളുകളെ— ആളി
ൽ— ആളുകളിൽ ഇത്യാദി— അച്ച് കളിൽ മ
ഞ്ഞ് — മഞ്ഞുകളെ— മഞ്ഞുകളിൽ— കാട— കാടു
കളെ— വീട് — വീട്ടിൽ— നാട്ടിൽ ഇത്യാദിക്ക—
ഇകാരാദിപരമായാൽ ദ്വിത്വം— കൂടിവരും—
കണ്ണ്— കണ്ണുകൾ— വിത്ത്—വിത്തിനെ—വിത്തു
കളെ— വിത്തിൽ— തെന്— തെനുകൾ— തെനി
ൽ—തെനുകളിൽ— മിന്ന് —മിന്നുകളിൽ—ഏപ്പ്
ഏപ്പുകളിൽ— കയ്യ്— കയ്യുകൾ— കാല്— കാലു
കൾ—പാവ് — പാവുകൾ— കാശ്— കാശുകൾ—
ലെസ്സ് —ലെസ്സുകൾ—വാള് — വാളുകൾ—താഴ്—
താഴുകൾ ഇത്യാദിസപ്തവിഭക്തിക്കളിലും മുൻ
പറഞ്ഞക്രമംതന്നെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/69&oldid=187144" എന്ന താളിൽനിന്ന് ശേഖരിച്ചത്