താൾ:CiXIV279.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ പദകാണ്ഡം

പക്ഷംതന്നെ വായു— വായുക്കൾ— വായുവെ—
വായുവിനെ— വായുക്കളെ— വാറയുക്കളിൽനി
ന്ന— ഹനുക്കളിൽ ധെനുക്കൾക്കായി ക്കൊണ്ട
പരുവെ— പരുവിനെ— പരുക്കളെ— പരുക്ക
ളിൽ— ഇത്യാദി നപുംസകത്തിൽ ദ്വിതീയപ്ര
ഥമപൊലെ എന്നമുൻപിൽ എഴുതീട്ടുണ്ട— ദു
ൎവായുനീക്കണം— കുരുപൊട്ടിക്കണം— ഗുരുശ
ബ്ദത്തിനും സംസ്കൃതത്തിൽ— ഋകാരാന്തവുംഭാ
ഷയിൽഅകാരാന്തവും ആയ— പിതാ,മാതാ—
എന്നശബ്ദം രാജാശബ്ദം ഇങ്ങനെ ചിലതുക
ൾക്കും അല്പംഭെദമുള്ളതപറയുന്നു— ഗുരുശബ്ദ
ത്തിന്നഏകവചനം ശംഭുപൊലെതന്നെ പി
താ— ഇത്യാദിക്ക, വ് എന്നപ്രഥമൈക വച
നംവരും പിതാവ— മാതാവ— രാജാവ— തൽസ
ഹിതം— ഏ ഇത്യാദിസംബൊധനദ്വിതീയഇ
ത്യാദിഊഹിക്കണം അല്ലൊയൊ മാതാവെ—
രാജാവെ— ഇനാഗമസഹിതം,പിതാവിനെ—
രാജാവിനെ— തത്സഹിതം— മാതാവെ രാജാ
വെകണ്ടുഎന്നും ആവാം പിതാവിൽ— പിതാ
വിങ്കൽ— രാജാവിൽ— രാജാവിങ്കൽ ഇത്യാദി
ഊഹിക്കണം— ഇതിൽദ്വിതീയ— ൨ാം പക്ഷം
കവനങ്ങളിലെ അധികംനടപ്പൊള്ളു— ഇതു
കൾക്കബഹുവചനത്തുംകൽ— ദ്വിത്വം‌അന്ത്യാ
ഗമമായിവരും ഗുരുക്കൾ— ഗുരുക്കന്മാർ— പിതാ
ക്കൾ— പിതാക്കന്മാർ— രാജാക്കൾ— രാജാക്ക
ന്മാർ— ഇത്യാദി ആദ്യപക്ഷം കവിതയിൽ ത
ന്നെഅധികം— മാതൃ— പിതൃ— ശബ്ദങ്ങൾക്കമ
നുഷ്യരല്ലാത്ത അൎത്ഥത്തുംകൽ ബഹുവചനം
ഋകാരാന്തത്തിൽ തന്നെവരും ഏഴുമാതൃക്കൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/68&oldid=187139" എന്ന താളിൽനിന്ന് ശേഖരിച്ചത്