താൾ:CiXIV279.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൫൯

ആദിത്യനെ പറയുന്ന ഭാനുശബ്ദം വിഷ്ണു—
ഇത്യാദിയും— കൊന്തു— ചാത്തു— പപ്പു— ഇത്യാ
ദി ഭാഷാശബ്ദങ്ങളും ഇതിന്മണ്ണംതന്നെ ര
ശ്മിയെപറയുന്നു— ഭാനുശബ്ദംമുൻ പറഞ്ഞപ്ര
കാരത്തിൽ നപുംസകലിംഗ മാകുന്നു—

ഉകാരാന്തം സ്ത്രീലിംഗം

സുഭ്രുഇത്യാദി സംസ്കൃതത്തിൽ ഊകാരാന്ത
മായുള്ളത ഭാഷയിൽ ഉകാരാന്തമായിപറയും
അതിനാൽ—സുഭ്രു—സുതനു—വരൊരു— ഇത്യാ
ദിസംസ്കൃതഭെദങ്ങളും മാതു— പൊന്നു—ഇത്യാ
ദി ഭാഷകളും സ്ത്രീയെപറയുന്നതാകകൊണ്ട
സ്ത്രീലിംഗങ്ങളാകുന്നു ഇതുകൾക്കരണ്ടവിധം
ആവാം പ്രയൊഗരീതിമുമ്പിൽ പറഞ്ഞതി
നാൽ ഉദാഹരണം ചുരുക്കുന്നു—

ഉദാഹരണം

സുഭ്രു—സം— ഏ— വാഗമം— ഹെ— സുഭ്രുവെ—
ഇനാഗമസഹിതവും ആവാം സുഭ്രുവിൽ— സു
ഭ്രുവിങ്കൽ —ഇതിന്മണ്ണം എല്ലാഏകവചനവും
രണ്ടുവിധംവരും സുഭ്രുക്കൾ— സുഭ്രുമാർ— പൊ
ന്നുക്കൾ— പപൊന്നുമാരെ— സുഭ്രുക്കളെ— സുഭ്രു
മാരെ—ഇത്യാദി ബഹുവചനവുംരണ്ടവിധം

വായു, മെരു. ഹനു, ഇത്യാദി പുംനപുംസ
കങ്ങൾക്കും ധെനു— തനു— പാറു— പരു— കരു—
ഇത്യാദി സ്ത്രീനപുംസകങ്ങൽക്കും— സ്ത്രീലിംഗ
ത്തിൽപറഞ്ഞവണ്ണം ഏകവചനംരണ്ടുവിധ
മാവാം— ബഹുവചനമെല്ലാം മുൻപറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/67&oldid=187136" എന്ന താളിൽനിന്ന് ശേഖരിച്ചത്