താൾ:CiXIV279.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൩൩

ഉപസൎഗ്ഗാവ്യയങ്ങൾ—പ്ര—പര—അപ—സം—
അനു— അവ— നിര്— നിസ്— ദുര്— ദുസ്—
വി— ആ— നി— അധി— അഭി— ഉപ— അപി—
പ്രതി— സു— ഉൽ— പരി— അതി— (൨൨
) ഇതുകൾ പദങ്ങളുടെ ആദിക്കതന്നെ ചെ
രുന്നു

ഉദാ— പ്രധാനംസംസ്കൃതം—ആരംഭം —പ്രതി
ക്രിയാ— സുഭഗൻ— ഉൽകൎഷം— പരിഭ്രമം— അ
തിമൊഹം— അത്യാഗ്രഹം— ഇത്യാദി— അ
ഹൊ— അപി—അനന്തരം— അഥ— ഇഹ— ഇ
തി— ഇത്ഥം— ഉത— ഏവം— കശ്ചിൽ— കിഞ്ച—
കിമപി— കഥാ— ക്വചിൽ— ക്വ—തു— ഹി—ച—
സ്മ— ഹ— വൈ— ബത— ഹന്ത— ഇത്യാദിസം
സ്കൃതാവ്യയങ്ങളും സംസ്കൃതം കലൎന്ന ഭാഷ
യിൽ ചെൎച്ചപൊലെ പ്രയൊഗിക്കാം

ഉദാഹരണം— അഹൊകൃഷ്ണൻ ഗൊവ
ൎദ്ധനം കൊടയാക്കി— അനന്തരം— ഇന്ദ്രൻ—
ആശ്രയിച്ചു— ഇതിപുരാണ വചനം— ഇത്യാ
ദി— ഇനി നാമ പ്രത്യയങ്ങൾ പറയപ്പെ
ടുന്നു—

പ്രത്യയാന്തനാമ സ്വരൂപങ്ങൾ എന്ന
ൎത്ഥം

ചൊ— പ്രത്യയംഎന്ത

ഉ— നാമത്തിന്റെയൊ ധാതുവിന്റെ
യൊ മെൽ ഇരുന്ന അൎത്ഥഭെദത്തെ പറയു
ന്ന വൎണ്ണഭെദമാകുന്നു സ്വഭാവം എന്നുള്ള
അൎത്ഥത്തെ പറയുന്നതിന്ന സംസ്കൃതത്തെ അ
നുസരിച്ചു ത്വം— ത— യ— എന്നമൂന്നുവിധംപ്ര
ത്യയംവരുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/41&oldid=187069" എന്ന താളിൽനിന്ന് ശേഖരിച്ചത്