താൾ:CiXIV279.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൨൩

ക്കവ്യാപാരം— കൎത്താ— കരണം— അധികരണ
മെന്നു അൎത്ഥമുള്ള നാമപ്രത്യയങ്ങൾ ചെൎത്തി
ട്ടുള്ളവ— ക്രിയാനാമങ്ങൾ— ആകുന്നു— ധാതു—
ഊണ്— നാമ പ്രത്യയംചെൎത്തക്രിയാനാമങ്ങ
ൾ ഊണ്— ഉണ്ണുക— ഇരിപ്പ്— ഇരിക്കുക— നട
പ്പ് —നടക്കുക— വിചാരം— വിചാരിക്കുക— പറ
യുക—ഇത്യാദിയുംസംസ്കൃതത്തെഅനുസരിച്ചു—
ഭക്ഷണം— ഗമനം— ശയനം— വചനം— ഗതി—
വെധം— ഇത്യാദിയും ഭാഷയിൽനടപ്പുണ്ട—
ആപ്രത്യയങ്ങളെ മെൽവിവരിക്കം—

ചൊ— അവ്യയം എന്നാൽ എന്ത—

ഉ— നാമങ്ങൾപൊലെപ്രഥമാദിവിഭക്തി
കളിലും ഏകവചനാദികളിലും ശബ്ദത്തിന്ന
വ്യയം എന്നവ്യത്യാസംഇല്ലാത്തത അവ്യയം
ആകുന്നു—

അവ്യയങ്ങൾ അൎത്ഥത്തൊടുകൂടി താഴെ
എഴുതുന്നു— സ്വരത്തിന്റെ മെൽഅനുസ്വാ
രം അനുസാസികാസൂചകമാകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/31&oldid=187047" എന്ന താളിൽനിന്ന് ശേഖരിച്ചത്