താൾ:CiXIV279.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ പദകാണ്ഡം

ശംകരൻ— ചാത്തു— കൊന്തു— നെല്ല്— ഉരുളി—
ഇത്യാദി—ബ്രാഹ്മണാദിനാമം ജാതിയെയും—
വ്യക്തിയെയും— പറയുംഎംകിലും വ്യക്തികളി
ൽതന്നെ അധികമായിനിൾക്കും— ജാതിയെ
ന്നാൽകൂട്ടം— വ്യക്തിയെന്നാൽ— ഒറ്റ— എന്ന
ഭെദം— സൎവംഎന്നൎത്ഥമുള്ള നാമങ്ങളും— അ
ൎത്ഥാൽസൎവത്തെയുംപറയാവുന്നനാമങ്ങളും—
സൎവനാമങ്ങൾ —സൎവന്മാർ— എല്ലാവർ— ഒ
ട്ടൊഴിയാത്തവർ— ഒന്നൊഴിയാത്തവർ— പല
ർ— ഇവസൎവനാമങ്ങൾ— യാതൊന്ന— ഏറി
യവർ— ഏവർ— ഇത്യാദിയും സൎവത്തെയും പ
റയാവുന്നതാകുന്നു— മുൻപറഞ്ഞതിനെ ഉദ്ദെ
ശിച്ചൊ— ഒന്നിനെചൂണ്ടിയൊ പറവാനുള്ള
നാമങ്ങൾ ഉദ്ദിഷ്ടനാമങ്ങൾആകുന്നു— ഉദാ—
രാത്രിയിൽഇരുട്ടിനെ യാതൊന്നുകളയുന്നു—
അത ചന്ദ്രബിംബംഎന്നടത്ത അതഎന്നഉദി
ഷ്ടനാമം— മുൻപറഞ്ഞവസ്തൂനെ ഉദ്ദേശിക്കു
ന്നു— അതഅശ്വതി നക്ഷത്രം— എന്നനക്ഷത്ര
ത്തെഉദ്ദെശിച്ച ചൂണ്ടികാണിക്കുന്നു— ഇതിന്മ
ണ്ണം— അവൻ— അവൾ— അവർ— അതുകൾഎ
ന്നും ആവാം— അതിന്മണ്ണം— ഇതന്നും ഉദ്ദിഷ്ട
നാമംതന്നെ—സംഖ്യയെപറയുന്നവ സംഖ്യാ
നാമങ്ങൾ—൧— ൨— ൩— ൪— തുടങ്ങിഅ
നെകവിധംഉള്ളവ— ഇങ്ങനെനാമഭെദങ്ങൾ
ഭവിക്കുന്നു—

ചൊ— ക്രിയാനാമം എങ്ങനെ—

ഉ— ക്രിയകളെപറയുന്ന— ധാതുശബ്ദങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/30&oldid=187045" എന്ന താളിൽനിന്ന് ശേഖരിച്ചത്