താൾ:CiXIV279.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൨൧

ജപിക്കണം— ഇവിടെ രാമ ശബ്ദൊച്ചാര
ണം എന്നൎത്ഥമാകകൊണ്ട ശബ്ദപരനാമമാ
കുന്നു— ജ്ഞാനത്തിന്നു പ്രഥമൈകവചനംഎ
ന്നുള്ളടത്ത ജ്ഞാനശബ്ദത്തിന്ന‌ന്നൎത്ഥം—ഊണി
നു— പ്രഥമൈകവചനം കെൾക്കയില്ലാ— ഊ
ണ് എന്നക്രിയാ നാമത്തിന്ന പ്രഥമവിഭക്തി
വെറെഇല്ലന്നൎത്ഥം— ഇങ്ങനെയുള്ള നാമാവ്യ
യാദിശബ്ദങ്ങൾക്കാണ പ്രഥമാദിവിഭക്തിക
ളും ഏകവചനാദികളും വിധിക്കുന്നത— വി
ഭക്തികൊണ്ട പരിഷ്കൃതമായുള്ളശബ്ദത്തെ വാ
ച്യാൎത്ഥത്തിൽ സംബന്ധംവിചാരിച്ചു പ്ര
യൊഗിക്കുംപൊൾ പദമെന്നുപറയുന്നു— അ
തിന്നൎത്ഥത്തെസ്മരിപ്പിക്കാൻ ശക്തിയുണ്ട— രാ
മൻ— ജ്ഞാനം— കഥ— എന്നുപറയുമ്പൊൾദശ
രഥപുത്രൻ—അറിവു—വൃത്താന്തം—എന്നൎത്ഥത്തെ
ഗ്രഹിക്കുന്നു— അതിനാൽ ശാസ്ത്രത്തിൽ ശബ്ദ
പ്രകാരം വിചാരിക്കാനായി അവയവശബ്ദ
ത്തെഉച്ചരിക്കുന്നത നാമമെന്നും അംഗമെന്നും
പറയുന്നൂ— രാമൻ എന്നതിൽ— രാമ— എന്ന
അംഗമാകുന്നൂ. രാമനാമത്തിന്ന പ്രഥമചെ
ൎത്തപ്പൊൾ രാമൻ എന്നുവന്നു എന്നും പറ
യാം—

ചൊ— വസ്തുനാമം എത്ര വിധം—

ഉ— സംകെത നാമം— സൎവനാമം— ഉദ്ദി
ഷ്ടനാമം— സംഖ്യാനാമം— ഇങ്ങനെ നാലുവി
ധമാകുന്നു—

ചൊ— ഇതുകളുടെ ഭെദംഎങ്ങിനെ—

ഉ— പെരായിട്ടുള്ളവ—സംകെതതിനാമങ്ങൾ—
ബ്രാഹ്മണൻ— ക്ഷത്രിയൻ— രാമൻ— കൃഷ്ണൻ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/29&oldid=187043" എന്ന താളിൽനിന്ന് ശേഖരിച്ചത്