താൾ:CiXIV279.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്ധികാണ്ഡം ൧൯

ഉ— ബുക്ക— എടുത്തു— ബുക്കെടുത്തു— എഴു
ത്തഒപ്പിട്ടു— എഴുത്തൊപ്പിട്ടു— കടംവാങ്ങിച്ചു—
അഷ്ടികഴിച്ചു— സന്തൊഷിച്ചിരിക്കുന്നു— ഇ
ത്യാദിസംസ്കൃതത്തെ അനുസരിച്ചാൽ ഇതുകൂ
ടാതെപലഭെദം ഉണ്ട— ഉ— സമുദ്ര— അവ
ധിദീർഘം— സമുദ്രാവധി— സമുദ്രാശ്രയം— ഗം
ഗാവധി— ഗംഗാശ്രയം— ഇങ്ങനെഅകാരഭെ
ദസംബന്ധത്തിൽ ദീൎഘം തന്നെ— അവൎണ്ണത്തി
ന്ന ഇവൎണ്ണം മെൽ വരുമ്പൊൾ ഏകാരവും—
ഉവൎണ്ണംചെരുമ്പൊൾഓകാരവും‌ഏകാരംചെ
രുമ്പൊൾ ഐകാരവും— ഓകാരംചെരു
മ്പൊൾഔകാരവും വരും—

ഉദാഹരണം— രാമ— ഇതി— രാമെതി— ഗം
ഗെതി— രാമ ൟശ്വരം— രാമെശ്വരൻ ഗംഗെ
ശ്വരൻ— ദെവഉത്സവം— ദെവൊത്സവം— മ
ഹൊത്സപം— നൃപൊൎജ്ജിതം— ഗംഗൊൎജ്ജി
തം— കെവല— ഏകാരം— കെപലൈകാരം—
ധവളഓദനം— ധവളൌദനം— ഇ— ഉ— വ
ൎണ്ണങ്ങൾക്ക അതമെൽച്ചെരുമ്പൊൾ അതി
ന്റെദീൎഘംവരുന്നു— വാരി— ഇതി— വാരീതി—

ദെവീതി— ദെവീരിതം— ഗുരുഉക്തി— ഗുരൂ
ക്തി— ഗുരൂൎജ്ജിതം ഇവൎണ്ണത്തിനുഅന്യസ്വരം
മെൽവരുമ്പൊൾ യകാരവും ഉവൎണ്ണത്തിനു
വകാരവുംവരും അതിആശാ— അത്യാശാ— വാ
യു— ആധാരം വായ്വാധാരം എനിയുംപലഭെ
ദം സംസ്കൃതവ്യാകരണം കൊണ്ട അറിയെണ്ട
താകുന്നു— പ്രയൊഗകാണ്ഡത്തിന ഉപയൊ
ഗമായി ചിലസംസ്കൃത വിധികളെയും ൟ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/27&oldid=187039" എന്ന താളിൽനിന്ന് ശേഖരിച്ചത്