താൾ:CiXIV279.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ സന്ധികാണ്ഡം

ലൊപം വരുത്തുന്ന എകാരത്തിന്ന ഏകാരാ
ദെശം വരാം— ഉദാഹരണം— അല്ലഎടൊ—
അല്ലേടൊ— വല്ല— എടം— വല്ലേടം— പദാ
ന്തമായ— അനുസ്വാരത്തിന്ന ഏതുവൎഗ്ഗാക്ഷ
രംപരമാകുന്നുവൊ— ആവൎഗ്ഗത്തിന്റെഅനു
നാസികാക്ഷരം ആദെശമാകും— വരും— കാ
ലം— എന്നുള്ളടത്ത കവൎഗ്ഗത്തിന്റെ അനുനാ
സികമായ, ങ, കാരം, വന്നവരുങ്കാലും എ
ന്നാകുന്നു— ഇവിടെകെട്ടിയെഴുതാത്തത എ
ളുപ്പത്തിന്നുവെണ്ടിയാകുന്നു— പെരുഞ്ചെല—
വൈകുന്നെരം ഏറ്റന്തളൎന്നു— നാമ്പറഞ്ഞു—
ഇത്യാദി— അനുസ്വാരത്തിന്നസ്വരംപരമാകും
പൊൾമകാരാദെശം വരും

ഉദാഹരണം— വരം— ഇന്ന— വരമിന്ന
തരാം— എന്ന— തരാമെന്ന— വരുമിപ്പൊൾ— മ
ലയാളവാക്കിൽ— അ— ആ— ഉ— ൟ മൂന്നുസ്വ
രങ്ങളുടെ അന്തത്തിംകൽ തന്നെഅനുസ്വാരം
പ്രസിദ്ധം— സംസ്കൃതം കലൎന്നെടത്ത മറ്റു
സ്വരങ്ങൾക്ക മെലെയും വരും— ഉദാഹരണം—
കലിമിവൻ— ദെവീമാരാധിച്ച പൊമെന്നുപ
റഞ്ഞു— ലകാരന്ത പദത്തിന്ന തകാരംപരമാ
കുംപൊൾ തകാരം ആദെശമാകും— മണല്—
തരി— മണത്തരി— കാൽതള— കാത്തള ലാംശ
മായ— ൾ— എന്നതിന്നുംവരും— മക്കൾതായം—
മക്കത്തായം ൟപറഞ്ഞ സന്ധികൾ കൂടാ
തെയും പ്രയൊഗിക്കാം— വരംഇന്നുതരാം എ
ന്നു ഇത്യാദി— സന്ധിക്കവിശെഷ വിധിയി
ല്ലാത്തെടത്തരണ്ടു പദംകൂട്ടിചെൎത്താൽ പൂൎവ
വൎണ്ണങ്ങൾതന്നെ ചെൎന്നിരിക്കും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/26&oldid=187037" എന്ന താളിൽനിന്ന് ശേഖരിച്ചത്