താൾ:CiXIV279.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്ധികാണ്ഡം ൧൭

യൊ— ഒരൊയെലം—ഇത്യാദി ഓഷ്ഠ്യസ്വരങ്ങ
ൾക്ക മെൽസ്വരം വരുമ്പൊഴും ആകാരത്തിനു
മെൽ ഓഷ്ഠ്യസ്വരം വരുന്നെടത്തും വകാരാഗ
മംവരാം— ഉദാ— ഗുരുഅരുളിച്ചെയ്തു ഗുരുവ
രുളിച്ചെയ്തു ബന്ധുവാണ— ശത്രുവില്ല— പ
രുവുണങ്ങി— പശുവെണങ്ങി— വിന്ദുവൊളം—
എപ്പഴൊവൊരിക്കൽ— ഇത്യാദി ആ കാരാന്ത
ത്തിന്ന പൊടാവുണൎത്തണ്ടാ വാടാവൂ ണുകഴി
ക്കാം ചെരാഒരിക്കലും— ചെരാവൊരിക്കലും—
ഇത്യാദി

ഹ്രസ്വാന്ത പദങ്ങളിൽ നിന്നും പ്രതിവ
ൎണ്ണാന്ത പദങ്ങളിൽനിന്നും പരങ്ങളായിരിക്കു
ന്ന ക— ച— ത— പ— ജ— ശ— ഇവകൾക്ക താ
ഴെ ഇവകൾതന്നെ ആഗമമയി ചെരും.

ഉ— തല— കനം— എന്നടത്ത ക കാരത്തി
ന്റെ താഴെ ഒരു കകാരം ചെൎന്നു തലക്കനം
എന്നാകുന്നു— കരിക്കട്ട— ഉരുത്തരം— എലിച്ചെ
വി— മരപ്പാവ— കൊടക്കാല഼— പുതുച്ചെന— പു
ലിത്തൊല്— പടജ്ജനം— വെള്ളശ്ശീല— മെ
ല്ലെപ്പൊയി— ഇത്യാദി— പ്രതി വൎണ്ണാന്തത്തി
ന്ന പൊര കളം— പൊൎക്കളം— തെൎത്തടം— പാൽ
ക്കഞ്ഞി— ആൾക്കൂട്ടം— വാൾപ്പെട്ടി— തെർശ്ശീ
ല— പൊലെ എന്ന— അവ്യയ വ കാരത്തിന്നു
ദ്വിത്വമില്ലാ— തലപൊലെ— ചെനപൊലെ—
വര പൊലെ— ഇത്യാദി—

ചൊ— ആദെശം എന്ത— ഉ— ഒന്നിന്റെ
സ്ഥാനത്ത മറ്റൊന്നു വരുത്തുന്നതിന്നു ആ
ദെശമെന്നു പെരാകുന്നു — സന്ധിയിൽ ആ
ദെശം വരുന്നത ആദെശസന്ധി — അകാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/25&oldid=187035" എന്ന താളിൽനിന്ന് ശേഖരിച്ചത്