താൾ:CiXIV279.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ സന്ധികാണ്ഡം

ന്റെ സൂചകരെഖ ഇല്ലാഞ്ഞാലും ഔചിത്യം
കൊണ്ട സുബൊധമാകകൊണ്ട എഴുതാറി
ല്ലാ—സ്വരം—ഇല്ലാത്ത വ്യഞ്ജനാക്ഷരത്തിനു
ഉപരി അൎദ്ധചന്ദ്ര രെഖയും— അനുനാസിക
ത്തിന്നമെൽ അനുസ്വാരരെഖകൂട്ടിയുംഎഴുതെ
ണ്ടതാകുന്നു—

ചൊ— സന്ധി എന്താകുന്നു—

ഉ— പദങ്ങളിൽ വെച്ചൊ പദാവയവങ്ങ
ളായിരിക്കുന്ന— ധാതു— ആഗമം— പ്രത്യയുംതു
ടങ്ങിയ അവയവങ്ങളിൽ വച്ചൊ രണ്ടുകൂട്ടി
ചെൎക്കുംപൊൾ പൂൎവാന്ത്യാ ക്ഷരങ്ങളും പ
രാദ്യക്ഷരങ്ങൾക്കും ഭെദപ്പെടുത്തുന്നതും അതി
ന്റെ വിധിയുംആകുന്നു— ഇവിടെ നിത്യവി
ധിക്ക വരുമെന്നും വരെണമെന്നും ഇച്ശപൊ
ലെ വരുത്താമെന്നെടത്ത വരാമെന്നും വരു
ന്നുഎന്നുംഎഴുതും—

ചൊ— സന്ധി എത്രവിധം

ഉ— ലൊപസന്ധി എന്നും ആഗമസന്ധി
എന്നും ആദെശസന്ധിയെന്നും മൂന്നുവിധമാ
കുന്നു— സന്ധിയിൽ ലൊപം വരുന്നെടത്ത
ലൊപ സന്ധിയാകുന്നു— അകാരത്തിന്നസ്വ
രം മെൽവരുമ്പൊൾ ലൊപംവരാം പ്രഥ
മൈക വചനത്തിൻമെൽ വരുമ്പൊൾ ലൊ
പംവെണം ഇതിന്മണ്ണം പദാവയവങ്ങളി
ലെവിധിയെല്ലാം നിത്യംതന്നെആകുന്നു അ
കാരലൊവത്തിന്നു—

ഉദാഹരണം— പല—എടത്തും— എന്നകൂട്ടി
ചെൎക്കും‌പൊൾ ലകാരത്തിന്റെ മെൽ ഉള്ള
അകാരത്തിന്ന ലൊപംവന്ന പലെടത്തും എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/22&oldid=187017" എന്ന താളിൽനിന്ന് ശേഖരിച്ചത്