താൾ:CiXIV279.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്ഷരകാണ്ഡം ൧൩

ജം— ജനം— ദന്തം— ബലം— യത്നം— രക്ഷാ—
ഇത്യാദി അല്ലാത്തടത്ത വിവൃതമാകുന്നു— ച
രട്ട്— മലര്— അവള്— ദാന്തൻ— ബാലൻ—
പരവശൻ— കലവറ— ഇത്യാദി—

ചൊ— ഉപരിസ്വരം കൂടാതെയും കൂടിയും
ഉള്ളവ്യഞ്ജനങ്ങൾക്ക എഴുത്തിൽഭെദം കൂടാ
തെ കാണുന്നത എന്തുകൊണ്ട—

ഉ— അൎത്ഥവശാൽ അറിയാവുന്ന താക
കൊണ്ട ഉപെക്ഷകൊണ്ട എഴുതുന്നില്ലാ ഇ
തിന്മണ്ണം— എ— ഒ— എന്നുഏകമാത്രെക്കും ദ്വി
മാത്രെക്കും— അൎത്ഥഭെദ മുള്ളെടുത്ത ഒരുപൊ
ലെ എഴുതുന്നു—

ഉദാഹരണം

ശബ്ദം അൎത്ഥം
എട് എടുത്താലും
ഏട് താളിയൊല
എട മദ്ധ്യസ്ഥലം
തൊട് തൊട്ടാലും
തൊട വെള്ളം‌ഒലിക്കുന്നവഴി
തൊട കൎണ്ണാഭരണം

ഇവിടെ— എട്— ഏട്— എട—തൊട്— തോ
ട് — തോട— ഇങ്ങനെരെഖാഭെദം സ്പഷ്ടമാ
ക്കി എഴുതുന്നത യുക്തമാകുന്നു— ഇതിന്മണ്ണം
ചിലസ്വരങ്ങൾഅനുനാസികങ്ങളായിട്ടും ശു
ദ്ധങ്ങളായിട്ടും ഉണ്ട— അനുനാസികം അവ്യ
യ പ്രകരണത്തിൽ വിവരിച്ചഎഴുതും അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/21&oldid=187012" എന്ന താളിൽനിന്ന് ശേഖരിച്ചത്