താൾ:CiXIV279.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ അക്ഷരകാണ്ഡം

പ്പെടുന്നു— ഇതുകളിൽ വൎഗ്ഗാന്ത്യങ്ങൾക്കും‌അ
നുസ്വാരത്തിനും നാസികാസംബന്ധം കൂടി
ഒള്ളതിനാൽ അതുകളെ അനുനാസികങ്ങൾ
എന്നും കൂടി പറയുന്നു— എ, ഏ, ഐ, ഒ, ഓ,
ഔ, ഇതുകളെസംസ്കൃതം അനുസരിച്ചുസന്ധി
യിൽപ്രധാനങ്ങളാകകൊണ്ടസന്ധ്യക്ഷരങ്ങ
ൾ എന്നുംപറയപ്പെടുന്നു— അക്ഷരങ്ങളെ വെ
റെ പറയെണ്ടടുത്ത— അകാരം— കകാരം— ള
കാരം— ഇങ്ങനെകാര പ്രത്യയം ചെൎത്തപറ
യാം— ര— എന്നതിന്ന മാത്രം ഇഫ— പ്രത്യയം
ചെൎത്ത രെഫമെന്നു പറയണമെന്നസംസ്കൃത
ത്തെ അനുസരിച്ച മലയാളവാക്കിലും വ്യവ
സ്ഥയുണ്ട—

ചൊ— അകാരം എത്രവിധമുണ്ട—

ഉ— വിവൃതമെന്നും സംവൃതമെന്നും രണ്ടു
വിധമുണ്ട— അത്— എന്നടത്ത— അകാരംവി
വൃതമായും— ഗജം‌എന്നിടത്ത— ഗകാരൊപരി—
അകാരം സംവൃതമായും ഇരിക്കുന്നു— ഇങ്ങനെ
ജനം— ദയാ— ഇത്യാദികളിൽ മുൻപിലത്തെ
അകാരം സംവൃതമായും രണ്ടാമത്തെ വിവൃത
മായും മലയാളവാക്കിൽ പ്രയൊഗിച്ചു വരു
ന്നത ഒരുനടപ്പെന്നു മാത്രമെ ഉള്ളു എല്ലാം
വിവൃതമാക്കി പ്രയൊഗിച്ചാലും വിരൊധമി
ല്ലാത്തതിനാൽ എഴുത്തിൽ ഭെദം സൂചിപ്പിക്കു
ന്നില്ലാ വിവൃതമെന്ന പറയുന്നത അകാരം
തൊറന്ന ചൊല്ലുക— സംവൃതമെന്ന നന്നെ
തുറക്കാതെ ഉച്ചരിക്ക എന്നഭെദം— സംവൃതം
പ്രായെണ പദത്തിന്റെ ആദ്യം വരുന്ന മൃദു
ക്കൾക്കും അന്തസ്ഥങ്ങൾക്കും മീതെ വരുന്നു— ഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/20&oldid=187009" എന്ന താളിൽനിന്ന് ശേഖരിച്ചത്