താൾ:CiXIV279.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮ അലങ്കാരകാണ്ഡം

രുന്നനീരും കളയുകഗുണമെന്നൊൎത്തു ദൂരെത്യ
ജിക്കും മാതാനിന്ദിക്കു മഛൻ വെടിയു മധ
നനിൽ സൊദരൻ മൌനിയാക്കും ഭൃത്യൻ
പാരം ഹസിക്കും നിജസുതനുമവൻ ചൊല്ലു
കിൽ കെൾക്കയില്ലാ കൊപിക്കും ഭാൎയ്യാ ബ
ന്ധുക്കളു മധിക മലട്ടൊൎത്തു കണ്ടാ ലൊളി
ക്കുന്നെന്നൊൎത്തൎത്ഥങ്ങൾ നെടീടണം മഖില
ജനം വന്ദനം ചെയ്യുമപ്പൊൾ— ഇങ്ങനെ പ്ര
സിദ്ധങ്ങളായ വൃത്തങ്ങൾക്ക ലക്ഷണ ലക്ഷ്യ
ങ്ങൾ ഭവിക്കുന്നു—

അലങ്കാരകാണ്ഡംസമാപ്തം

സകല മലയാള വാക്കുകൾക്കു ൟ പുസ്ത
കം അന്യൂനാനതിരിക്ത ലക്ഷണലക്ഷ്യ സം
പൂൎണ്ണമായി എന്ന വിചാരിക്കുന്നില്ലാ എങ്കിലും
ഇതു പറിച്ചപറഞ്ഞ ലക്ഷണങ്ങളെ കൊ
ണ്ട ഊഹിച്ചാൽ പറയെണ്ട വിഷയങ്ങളെ
നല്ല രീതിയിൽ ഇഛപൊലെ വിസ്താരമാ
ക്കിയും ചുരുക്കിയും സാലംകാര വാക്കുകളെ
ക്കൊണ്ട പറയാമെന്നും സജ്ജനസമ്മത ശ
ബ്ദങ്ങളെ പ്രയൊഗിക്കാമെന്നും ഉള്ള ഗുണം
ഹെതുവായിട്ട ജനങ്ങൾക്ക ഉപയൊഗപ്പെടു
മെന്നും വിശ്വസിക്കുന്നു— ശ്ലൊകം— അനുക്തി
പുനരുക്ത്യാദി ചിലദൊഷങ്ങളും വരാം— ല
ക്ഷ്യക്ഷലണമെറുമ്പൊളതു ശൊധിക്കസജ്ജ
നം പാരാവാരെ വാരിഗണാ വഗ്ബ്രഹ്മണി പ
ദാനിച നിശ്ശെഷം കെനഗണ്യന്തെ ഗണ്യ
ന്തെ ചൊപയൊഗതഃ

പെരുംതൃകൊപിലപ്പനും സ്ഥാണു
നാഥനും സഹായം

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/196&oldid=187420" എന്ന താളിൽനിന്ന് ശേഖരിച്ചത്