താൾ:CiXIV279.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪ അലങ്കാരകാണ്ഡം

മ്പതും ഇതിൽരണ്ടവൃത്തലക്ഷണം സംഗ്രഹി
ച്ചിട്ടുണ്ടെന്നറിയണം രഥൊദ്ധതയെന്നും സ്വാ
ഗതയെന്നും പെരാകുന്നു ൟശ്ലൊകംരഥൊദ്ധ
തയുടെ ഉദാഹരണമാകുന്നു—മറിയെന്ന പറ
യുകകൊണ്ടു സ്വാഗതക്കുപത്താമക്ഷരം ഗുരു
വുംഒമ്പതാമക്ഷരം ലഘുവുമാക്കി മറിക്കണമെ
ന്നൎത്ഥം സ്വാഗതക്കുഉദാഹരണം,ദ്വെഷമുള്ളി
ലൊരു വന്നുകലൎന്നാലെഷണിക്കു തുനിയുന
തുടദൊഷംദൂഷണംപറയുമെന്നു വിശെഷാൽ
ശെഷമുള്ള വരകത്തുമശേഷം മൂന്നാറുമെഴും
നവമഞ്ചപാദെ ലഘ്വക്ഷരംചെരുകിലിന്ദ്രവ
ജ്രാലഘ്വക്ഷരം പാദചതുഷ്ടയാദ്യെസ്വെഛ
ക്കചെൎക്കാമിതിലന്ന്യ പക്ഷെ ഇന്ദ്രവജ്രാഎ
ന്നുപെരാകുന്നു ഇന്ദ്രവജ്രയിൽ നാലുപാദങ്ങ
ളിലും ആദ്യവൎണ്ണങ്ങളിൽവച്ചു ഒന്നിന്നൊ ര
ണ്ടിന്നൊമൂന്നിന്നൊ ഇഛ പൊലെ ലഘ്വ
ക്ഷരമാക്കിയും പ്രയൊഗിക്കാമെന്നുഒരുപക്ഷ
മുണ്ട സംസ്കൃതവൃത്തലക്ഷണത്തിൽ അതിന്നപ്ര
ത്യെകംപെരുമുണ്ട—ഉദാ—മനൊഞ്ജഭൊഗ്യങ്ങ
ൾനിരത്തിയാലും ഭുക്തിയ്ക്കഭാഗ്യം പുനരൊന്നു
വെറെ ഭെകൌഘലീലാ കമലാമൃതത്തെ മു
ദാഭുജിക്കുന്നു വനാളിവൎഗ്ഗംഇതിൽ രണ്ടപാദ
ത്തിൽ ലഘുവന്നു സുഭുക്തിഭാഗ്യംഎന്നാക്കിയാ
ൽമൂന്നുംലഘുവാകുംനന്നായഭൊജ്യങ്ങളെന്നാ
ക്കിയാൽ ഒരുപാദത്തിൽ മാത്രം ലഘുവരും മൂ
ന്നുവിധം പ്രയൊഗിക്കാം, ശ്ലൊ—സ്യാദിന്ദ്രവം
ശാക്ഷരമിന്ദ്രവജ്രയൊടൊപ്പിച്ചു പത്തുംലഘു
ഗുൎവ്വതഃപരംപാദാദിയെല്ലാം ലഘുവൎണ്ണ മാ
ക്കിയാൽ വംശസ്ഥമാകുന്നിതുതന്നെ നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/192&oldid=187412" എന്ന താളിൽനിന്ന് ശേഖരിച്ചത്