താൾ:CiXIV279.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൮൩

രുവാക്കിട്ടുമാവാം ഉദാഹരണം— പഠിച്ചപുസ്ത
കങ്ങളെ പരീക്ഷയിൽജയിക്കണം പെരുത്തു
നല്ലകീൎത്തിയെ വരുത്തുമാശുവിദ്യകൾ എല്ലാം
ഗുരുവാക്കീട്ടുമാവാം ഉദാ— നെരെനിന്നാലൊ
രൊകാൎയ്യംസാധിച്ചീടാം ഇഷ്ടംപൊലെനെ
രില്ലാഞ്ഞാലാൎക്കും പൊരാസാരം കെൾപ്പിൻ
ബാലന്മാരെ ഓരൊപാദങ്ങളിൽ ഗുരുലഘു
ക്കൾക്ക വ്യത്യാസമാക്കിയും ചെൎക്കാം ചിത്തം
നന്നെതെളിഞ്ഞുംകിൽവൎദ്ധിച്ചീടുന്നു വിദ്യക
ൾശശിബിംബം പ്രകാശിച്ചാൽ സമുദ്രെതിര
യങ്ങിനെ ഇതിൽനാലുപാദത്തിലും ക്രമെണ
ഓരൊലഘുക്കൾ കൂടിയിരിക്കുന്നു ഉരുപുണ്യം
കുരുസഭാ പരജന്മസുഖ പ്രദാനി ജപുണ്യം
മനുജനുതരുന്നിഹസുഖംഭുവിഇതിൽപൂൎവാൎദ്ധ
ത്തിൽ സ്ഥാന ഭെദംകൊണ്ട അഞ്ചലഘുവും ഉ
ത്തരാൎദ്ധത്തിൽആറുലഘുവുംഉദാഹരിച്ചുമറ്റും
ഭെദംഊഹിക്കണം പാദത്തിൽ ഒൻപതക്ഷരം
അപ്രസിദ്ധംഒന്നഥനാലും പഞ്ചമമാരൊടൊ
ൻപതുപത്തും സൽഗുരുവായാൽ അഞ്ചിനുവ
യ്പുംവന്നുഭവിച്ചാൽ നല്ലൊരു വൃത്തം ചമ്പകമാ
ലാവയ്പഎന്ന പറഞ്ഞാൽ പദസന്ധിയാകുന്നു
സംസ്കൃതത്തിൽ യതിയെന്നുപറയും ചമ്പക മാ
ലയെന്നനാമം ശ്ലൊ—ആദ്യം ചതുൎത്ഥകസപ്തവ
ൎണ്ണംപത്തുപുനഃപതിനൊന്നപിപാദെ—ചാരു
തയൊടു ഗുരുക്കളിരുന്നാൽ ചെരുമതി ന്നിഹ
ധൊധകനാമം — ധൊധകമെന്നു പെരായവൃത്ത
മാകുന്നു ഒന്നുമൂന്നുപുന രെഴുമൊമ്പതൊടന്ത്യ
വും ഗുരുഭവിക്കുമെങ്കിലൊ പെരതിനു നിയ
തംരഥൊദ്ധതാ സ്വാഗതയ്ക്കുമറിപത്തു മൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/191&oldid=187410" എന്ന താളിൽനിന്ന് ശേഖരിച്ചത്