താൾ:CiXIV279.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്ഷരകാണ്ഡം ൧൧

ഉദാഹരണം— നിനച്ചു— നാനാവിധം, ന്യൂ
നതാ, മാന്ന്യത്വം, വന്നുചെൎന്നു മന്നവൻ, ക
ന്നങ്ങൾ, കനകം, മനസ്സിനെ ഇത്യാദി

ചൊ— വ്യഞ്ജനങ്ങൾക്ക മെൽ സ്വരംകൂ
ടാതെ ഉച്ചാരണമുണ്ടൊ—

ഉ. പദാന്തത്തുങ്കൽ വളരെ പ്രയൊഗങ്ങ
ളുണ്ട— ഉദാ— രാമൻ—അവൾ— കാല് — കാത്—
ഏത്— താണ്— താഴ്— ഇത്യാദിഇ
തുകളിലെ അന്ത്യവ്യഞ്ജനങ്ങൾക്ക അൎദ്ധമാ
ത്രയാകുന്നു—

ചൊ— അക്ഷരങ്ങൾ ഏതല്ലാം സ്ഥാനത്തൂ
ന്ന പുറപ്പെടുന്നു—

ഉത്തരം— അ, ആ, ഹ, വിസൎഗ്ഗം, ക, വൎഗ്ഗം
ഇതുകൾ കണ്ഠം എന്നതൊണ്ടയിൽ നിന്നുപു
റപ്പെടുന്നു— അതുകൊണ്ട കണ്ഠ്യങ്ങൾ എന്നു
പെരുവന്നു എന്നാൽ അന്ന്യസ്ഥാന സംബ
ന്ധംകൊണ്ട സ്വരങ്ങളിൽ നിന്നു ഭെദപ്പെടു
ന്നു— ഇ, ൟ, യ, ശ, ച,വൎഗ്ഗംഇതുകൾ താല
എന്ന അണ്ണാക്കിൽ നിന്നു പൊറപ്പെടുന്നു—
അതുകൊണ്ട താലവ്യങ്ങൾ എന്നുപെരുവന്നു
ഋ,ൠ, ര, റ, ഷ, ട, വൎഗ്ഗം, ഇതുകൾ മൂൎദ്ധാവ
എന്ന മൊത്തണ്ണയിൽ നിന്നു പുറപ്പെടുന്നു—
അതുകൊണ്ട മൂൎദ്ധന്ന്യങ്ങൾ എന്നുപെരുപറ
യുന്നു— ഌ, ൡ, ല, ള, ഴ, സ, ത, വൎഗ്ഗം, ഇ
തുകൾ ദന്തംഎന്നപല്ലിൽ നിന്നുപുറപ്പെടുന്നു
അതുകൊണ്ട ദന്ത്യങ്ങൾ എന്നുപെരു പറയ
പ്പെടുന്നു— ഉ, ഊ, അനുസ്വാരം,പ വൎഗ്ഗം,
ഇതുകൾ ഓഷ്ഠം എന്ന ചുണ്ടിൽ നിന്നുപുറപ്പെ
ടുന്നു— അതുകൊണ്ട ഓഷ്ഠ്യങ്ങൾ എന്നുപറയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/19&oldid=187007" എന്ന താളിൽനിന്ന് ശേഖരിച്ചത്