താൾ:CiXIV279.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കാരകാണ്ഡം ൧൭൯

(ഉൽപ്ലുതാ)

ഇതുതന്നെ ശാരികപ്പൈതലെവരികരികി
ലൊമലെ— ഇങ്ങനെപൂൎവാംഗം ഉത്തരാംഗ
മാക്കി പ്രയൊഗിച്ചാൽ ഉൽപ്ലുതയാകുന്നു എ
ന്നുമാത്രം ഭെദം ഇതിലും വരികനീ യൊമ
ലെ എന്നാക്കി ഒരക്ഷരംകൊറക്കയും ആവാം
മാത്രശരിയായാൽ മതി മെൽപറയുന്ന മംഗ
ളയിലെ പൊലെ ദ്രുതമില്ലാത്തഭാഗം ചെ
ൎത്തിട്ടുമാവാം

(സാധാരണീ)

പൈങ്കിളി പൈതലെ ഭംഗിയിൽ ചൊല്ലു
നീ— പങ്കജാക്ഷൻ കഥാ പങ്കങ്ങൾ നീങ്ങു
വാൻ— എങ്കിലൊ കെൾപ്പിൻ തപൊധന
ന്മാരൊടു—സംക്ഷെപമായ്സൂത നിങ്ങനെചൊ
ന്നുപൊൽ—

ഇതിൽഒന്നാംപാദവും മൂന്നാംപാദവും ദ്രുത
ത്തിന്നായിട്ടു പതിനെട്ടക്ഷരമാക്കീട്ടു മാവാം
അപ്പൊൾ ആദ്യംമുതൽപതിനഞ്ചു വരെയും
പതിനെഴും അക്ഷരങ്ങൾ ലഘുവായിരിക്കും
ശെഷംരണ്ടും ഗുരുവായുംഇരിക്കും ഇതിൽ ത
ന്നെരണ്ടും‌ നാലുംപാദവും പറഞ്ഞവണ്ണം ദ്രുത
മാക്കാംഅതുംസാധാരണിഭെദം തന്നെഎന്ന
റിയണം

ആദ്യത്തിന ഉദാഹരണം

ശുകതരുണിജനമണിയു മണിമകുടമാലി
കെ॥ ചൊല്ലെടൊചൊല്ലെടോ കൃഷ്ണലീലാ
മൃതം॥ സുഖവിഭവമതിലധികമിഹ നഹിനമു
ക്കഹൊ॥ ദുഃഖങ്ങളുൾക്കാമ്പി ലൊക്കനീങ്ങി
തുലൊം॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/187&oldid=187401" എന്ന താളിൽനിന്ന് ശേഖരിച്ചത്