താൾ:CiXIV279.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮ അലങ്കാരകാണ്ഡം

പ്രീതൻ— മാതംഗിവാചാന്ദെ വീമാനാഥൻ
ഗൌരീകാന്തൻ— മാതാവാം ലക്ഷ്മീതാനും ശ
ൎവാണീ ദെവീതാനും— മാലെല്ലാം നീക്കിക്ഷി
പ്രം മൊദത്തെ നൾകീടെണം—

ഇതിൽ രണ്ടൊ മൂന്നൊകൂടെ ലഘുവായാ
ലും ൨൪ മാത്രയ്ക്ക മെലൊള്ളതൊക്കെ വിളം
ബിതയാകുന്നു—

(സന്നതാ)

ശ്രീമയമായ രൂപംതെടും പെങ്കിളിപ്പെ
ണ്ണെ— സീമയില്ലാത സുഖം നൾകണ മിനി
ക്കുനീ— ശ്യാമള കൊമള നായീടുന്നാ നാരായ
ണൻ— താമര സാക്ഷൻ കഥകെൾപ്പാ നാ
ഗ്രഹിച്ചു ഞാൻ—

ഇതിൽ ചിലപാദങ്ങളിൽ ലഘ്വക്ഷരങ്ങ
ൾ അധിക മുള്ളതിനാൽ മാത്രക്കുഭെദ മുണ്ടെ
ങ്കിലും ഗാനരീത്യാ ചൊല്ലുമ്പൊൾ ഇരുപത്ത
നാലുമാത്ര ശരിയായിരിക്കും അതിനാൽ നാ
ലുമാത്രവരെ കൊറഞ്ഞാലും ഇരുപതിൽ അ
ധികമൊണ്ടായാൽ സന്നതയ്ക്ക വിരൊധമില്ലാ
ഇതിന്മണ്ണം വിളംബിതയിലും ചിലടത്തല
ഘ്വക്ഷരാധിക്ക്യം കൊണ്ട മാത്ര നാലൊളും
കൊറഞ്ഞാൽ ദൊഷമില്ലെന്ന വ്യവസ്ഥയാ
കുന്നുഇതിന്മണ്ണം അന്ന്യവൃത്തങ്ങളിലും ഊഹി
ക്കണം— (ശിഖരിണീ)

വരികരികി ലൊമലെ ശാരിക്കപ്പെത
ലെ— സുരുചിര ഗുണാലയെ സുഭ്രുനിന്നാല
യെ— കഥിതമിതു ഭാഷണം കലിമലവിനാ
ശനം— മമഹൃദയ മൊഷണം ചെയ്കയാലി
ക്ഷണം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/186&oldid=187399" എന്ന താളിൽനിന്ന് ശേഖരിച്ചത്