താൾ:CiXIV279.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൬൯

അപ്പൊൾ ഞാൻ ലകാൻ ഇരുന്നകയ്യും ച
മ്മട്ടിയിരുന്ന കയ്യും മുറുക്കിപ്പിടിച്ച കൊറെ
പൊക്കി കയ്യിന്റെ മുട്ടരണ്ടും അസാരംഅക
ത്തി അല്പംമുമ്പൊട്ട ചാഞ്ഞ ആയമായിരുന്നു
കാലിന്റെ വണ്ണയെ കുതിരയുടെ ഉദരപാ
ൎശ്വത്തിൽനല്ലവണ്ണം ആശ്ലെഷിപ്പിച്ച ഉത്സാ
ഹം കൊടുത്തിരുന്നു ശരീരത്തിന്ന സുഖകരമാ
യ എളക്കവും മൃദുവായ കാറ്റിന്റെ സുഖ
വും ഉണ്ടായിരുന്നുകുതിരക്കാരനെ നൊക്കിയ
പ്പൊൾ അവൻ പിന്നാക്കം ഓടുന്നു എന്നു
തൊന്നി പാൎശ്വങ്ങളിലുള്ള മരങ്ങൾ കൂട്ടത്താ
ടെ തിരിയുന്നത കണ്ടുമുൻപിൽ ദൂരത്തിൽ കാ
ണുന്നതകുറ്റിയൊ മനുഷ്യനൊഎന്നു വിചാ
രം ആരംഭിച്ചപ്പൊൾതന്നെ അയാൾ പൊക
വണ്ടിയിൽ വരുന്നതപൊലെ അടുക്കൽകാ
ണപ്പെട്ടു കലം കമത്തിയ്ത പൊലെ അക
ലെ ചെറുതായി കണ്ടത നിമെഷം കൊണ്ട
വലിയ കുന്നായി അടുക്കൽകണ്ടു അപ്പൊൾ
കുതിരയുടെ വെഗവും എന്റെ സന്തൊഷ
വുംകൂടി വൎദ്ധിച്ച വന്നതിന്ന രണ്ടിനുംകച്ചെ
രി വാതുക്കലൊളും ക്ഷണാൎദ്ധമെ വളൎച്ചയു
ണ്ടായൊള്ളു ഇങ്ങനെവെഗഗുണസ്വഭാവം ക
ണ്ടു— അനന്തരം കച്ചെരിയിൽ ചെന്നപ്പൊൾ
ഒരുവിസ്താരം തുടങ്ങി അതിൽ ഒരുസാക്ഷി
ക്ക ഒരു വെശ്യയെ ഹാജരാക്കിയിരുന്നു അ
വളുടെ വരവും നല്ലനെരം പൊക്കു തന്നെ
അവളുടെ തലമുടിമിനുക്കി കെട്ടിഒരുവശത്തെ
ക്കായിരുന്നു ചിലമുല്ലമാലകളെ അലംകരി
ച്ചിരുന്നു കണ്ണും പുൎയ്യവും ലെശായി മഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/177&oldid=187382" എന്ന താളിൽനിന്ന് ശേഖരിച്ചത്