താൾ:CiXIV279.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്ഷരകാണ്ഡം ൯

മാങ്ങ— ചക്ക— വിത്ത— ഇവിടെഅതാതഅക്ഷര
ങ്ങളെ തന്നെ ദ്വിത്വമാക്കികൂട്ടുന്നൂഎന്നുഭെദം—

ചൊദ്യം— പ്രത്യക്ഷരങ്ങൾക്ക സ്ഥാനവും
സംജ്ഞയും ഒന്നെങ്കിൽപ്രധാനാ ക്ഷരങ്ങളു
ടെ സ്ഥാനത്തഅതുകളെ ഇച്ശപൊലെ പ്ര
യൊഗിക്കരുതയൊ—

ഉത്തരം— സംസകൃതത്തിൽ വിരൊധമില്ലാ

ഉദാഹരണം— മംഗളം— മംഗലം— നീളാ—
നീലാ— ചെതൊനളംകാമയതെനലെങ്കാം—
ചെതൊനലംകാമയ തെനലങ്കാം എന്ന
നൈഷധം— ള— കാരപ്രാസത്തുംകൽ

ചലിതയാവിദധെ കളമെഖളാകളകളൊ
ളകളൊള ദൃശാന്ന്യയാഎന്നമാഘം—

മലയാളവാക്കിൽ അൎത്ഥഭെദത്തെ അനു
സരിച്ചു പ്രത്യക്ഷരങ്ങൾക്ക നിയമമുള്ളതിനാ
ൽ നിയമത്തെ അനുസരിച്ചു തന്നെ അതാത
വാക്കുകളിൽ പ്രയൊഗിക്കണം—

ഉദാഹരണം— കലം— കളം— കലി— കളി—
കഴി — കുളി — കുഴി — കര — കറ — കരി— കറി—
എള്ള് — എല്ല് — ഇവകൾക്ക മാറിക്കൂടാ—

ചൊദ്യം — ഴ — എന്നള പ്രത്യക്ഷരമെന്ന
എങ്ങനെഅറിയുന്നു—

ഷ— പ്രത്യക്ഷരമാക്കരുതയൊ—

തമിഴ വാള -
പളം -
തൊവാള
വാഴ -
പഴം -
തൊവാഴ
എന്ന മലയാളത്തി
ൽ പ്രയൊഗംകൊ
ണ്ടു സ്പഷ്ടമാകുന്നു

ചൊദ്യം— കൊവിൽ, ദെവൻ, ആൾ, ഏ
റ്റം അവന്റെ ഇങ്ങനെയുള്ള വാക്കുകൾക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/17&oldid=187002" എന്ന താളിൽനിന്ന് ശേഖരിച്ചത്