താൾ:CiXIV279.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൬൧

സംബന്ധിക്കരുതയൊ കഠിനമനസ്സ ഒന്നിച്ചി
രിയ്ക്കണ്ടതല്ലെന്നഅഭിപ്രായം സൂചിപ്പിക്കുന്നു—

(൧൦) ന്യൂനാതിരെകൊക്തി

ഇത ഉപമെയത്തിന്ന ഉൽകൃഷ്ട വസ്തുവി
നെക്കാൾ കുറവൊ ആധിക്ക്യമൊ വൎണ്ണിക്കു
ന്നടത്തവരുന്നു‌—

ഉദാ— സൽഗുരു സൽപാത്രത്തിലെക്ക മാ
ത്രമെകൊടുക്കു എന്നു കല്പക വൃക്ഷത്തെക്കാൾ
ന്യൂനതയെ പ്രാപിക്കുന്നു കല്പകവൃക്ഷം ചൊ
ദിച്ചവൎക്കല്ലാതെ കൊടുക്കുന്നില്ലെന്നു ൟ മ
ഹാരാജാവിനെക്കാൾ കൊറവൊടു കൂടിയി
രിക്കുന്നു ദുജൎജനവചനം ദൂരസ്ഥന്മാരെ ക്രടെ
ബാധിക്കുമെന്നു കാള കൂടത്തെക്കാൾ അധി
ക ശക്തിയുള്ളതാകുന്നു വിദ്യാധനം ചിലവി
ടുന്നെടത്തൊളം വൎദ്ധിക്കുന്നതാകകൊണ്ട അ
ന്ന്യധനത്തെക്കാൾ വിശെഷമാകുന്നു രാജ
സഭാമൂൎഖന്മാരൊടു ക്രടാതെ അധികം ശൊഭി
ക്കുന്നു വിദ്യാവിനയത്തൊടു ചെൎന്നതിനാൽ
നന്നെ പ്രകാശിക്കുന്ന ഇത്യാദികളിലും ന്യൂ
നാതിരെകൊക്തി സംഭവിക്കുന്നു സംസ്കൃത
രീത്യാ ഉള്ള വിനൊക്ത്യാദികളും ഇതിൽ അ
ന്തൎഭവിച്ചിരിക്കുന്നു—

(൧൧) അപ്രകൃതവൎണ്ണനം

പ്രകൃതത്തെ തൊന്നിക്കാൻ തക്കവണ്ണം അ
പ്രകൃതാൎത്ഥത്തെ വൎണ്ണിക്കുക എന്നൎത്ഥം

ഉദാ— ചക്കിനുവച്ചു കൊക്കിനുകൊണ്ടു—
ഒരുത്തന്റെ നെരെ ചെയ്തത വെറുതെഇരി
യ്ക്കുന്ന മറെറാരുത്തന പറ്റിഎന്ന പ്രകൃതാ
ൎത്ഥം— വെള്ളമൊക്കെ പൊയപ്പൊൾ ചെറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/169&oldid=187365" എന്ന താളിൽനിന്ന് ശേഖരിച്ചത്