താൾ:CiXIV279.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦ അലങ്കാരകാണ്ഡം

ഭിക്കുന്നത ശരിയല്ലെന്നു വിനയം ഹെതുവാ
യിട്ടു ഭംഗിയിൽ വാക്ക്യഭെദംകൊണ്ട പറയു
ന്നു— ഇതിന്മണ്ണം രാജാവിന്റെ കരത്തിലിരി
ക്കുന്ന വാള വെളു വെളെ യുള്ള കീൎത്തികളെ ജ
നിപ്പിക്കുന്നു ൟ പുരുഷൻ രക്ഷിക്കാനായി
അധികാരം വാങ്ങീട്ട പ്രജകളെ ഭക്ഷിക്കുന്നു
ഇത്യാദികളിലും ശരിയല്ലാത്ത വ്യാപാരമെ
ന്നുള്ള അൎത്ഥം സംബന്ധിക്കുകകൊണ്ട വിഷ
മാലംകാര ലക്ഷണംചെൎക്കാം

(൯) സൂചകം

പ്രയൊഗിക്കുന്ന വാക്കുകളിലെ വിശെഷ
ണാദികളെകൊണ്ട വെറെ അഭിപ്രായത്തെ
സൂചിപ്പിക്കുന്നതെന്നൎത്ഥം—

ഉദാ—ചന്ദ്രചൂഡൻഎന്റെ സന്താപത്തെ
കളയണം ഇവിടെ താപനാശത്തിന്ന ചന്ദ്ര
ൻ ഉണ്ടാകകൊണ്ട എളുപ്പമെന്നുള്ള അഭിപ്രാ
യം സൂചിപ്പിക്കുന്നു രാജാവിന്റെ ഗുണങ്ങ
ളെ എണ്ണുന്നതിന്ന ഞാൻ അനന്തനല്ലാ— ഇ
വിടെ രണ്ടായിരം നാക്കുണ്ടെങ്കിലെ കഴിയു എ
ന്ന സൂചിപ്പിച്ചു നിയെന്നെ ഉപെക്ഷിച്ചെങ്കി
ൽ ഞാൻ അവമാനത്തൊടെ നടക്കാണ്ടിരി
ക്കാൻ നൊക്കുകയെ ഒള്ളു ജീവിച്ചിരിക്കാൻ
പാടില്ലെന്ന അഭിപ്രായം സൂചിപ്പിക്കുന്നു തൃ
ണെത്ര ഭക്തനാമെന്നെ കാമദെവൻ ഭയപ്പെ
ടും ഇവിടെ തൃണെത്ര ശബ്ദംകൊണ്ട കാമ
നെ ദെഹിപ്പിച്ചവൻ എന്നൎത്ഥം സൂചിപ്പിക്കു
ന്നു വെശ്യയുടെ ദെഹത്തിന്റെയും വാക്കി
ന്റെയും മാൎദ്ദവം മനസ്സിൽ അല്പമെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/168&oldid=187363" എന്ന താളിൽനിന്ന് ശേഖരിച്ചത്