താൾ:CiXIV279.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ അക്ഷരകാണ്ഡം

ഇതുകൾക്ക പൎണ്ണങ്ങൾ എന്നും അക്ഷര
ങ്ങൾഎന്നും പെരുണ്ടു— അക്ഷരപാഠത്തുംകൽ
ഴ— റ— രണ്ടുംനീക്കി — ക്ഷ — ഇതുകൂടി — ൫൧
പഠിക്കുന്നു —

ചൊദ്യം — ഴ —റ — തള്ളുന്നതിന്നും — ക്ഷ —
കൂട്ടുന്നതിനും ഹെതുഎന്ത്—

ഉത്തരം — പ്രത്യക്ഷരം എന്നുപറയുന്നത ഒ
ന്നിന്റെപകരം ചിലെടത്തു പ്രയൊഗിക്കെ
ണ്ടതാകുന്നു, സംസ്കൃതത്തിൽ — ല — എന്നതി
ന്ന പ്രത്യക്ഷരം — ള — എന്നും — തമിഴിനെഅ
നുസരിച്ചു— ര— എന്നതിന്ന പ്രത്യക്ഷരം— റ—എ
ന്നും — ള — എന്നതിന്ന — ഴ — എന്നും കൂടിമല
യാളഭാഷയിൽ സ്വീകരിച്ചുമൂന്നിനും സ്ഥാന
വും സംജ്ഞയുംഅതാത പ്രധാനാക്ഷരത്തി
ന്റെതന്നെയാകുന്നൂ — മലയാളത്തിൽ സം
സ്കൃതത്തെ അനുസരിച്ചിട്ടുള്ള അക്ഷരപാഠ
മാകകൊണ്ടു ദ്രാവിഡകെരള പ്രത്യക്ഷരങ്ങ
ളെ അക്ഷരപാഠത്തുംകൽ ചെൎക്കുന്നില്ലാ —
ക്ഷ— എന്നുള്ളതു — ക — കാര — ഷ— കാരങ്ങ
ളുടെകൂട്ടക്ഷരമാകുന്നൂ—

അതമംഗളകരമെന്നു ഒരുപ്രമാണത്തെഅ
നുസരിച്ചു മംഗളാൎത്ഥമായി അക്ഷരാന്തത്തും
കൽപഠിച്ചുവരുന്നൂ—

ചൊദ്യം— കൂട്ടക്ഷരമെന്നാൽ എങ്ങനെ—

(ഉ) എടക്ക സ്വരങ്ങൾ കൂടാതെ — രണ്ടൊ
അധികമൊ വ്യഞ്ജനങ്ങളുടെ കൂട്ടമാകുന്നു—

ഉദാഹരണം — വ്യക്തം — ൨ —ശാസ്ത്രം —
൩ —ശാസ്ത്ര്യുക്തം — ൪ —മൂൎദ്ധ്ന്യു പാഘ്രാണം—
൫ — ഇവിടെഭിന്നാക്ഷരങ്ങളുടെ കൂട്ടംപച്ച—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/16&oldid=186998" എന്ന താളിൽനിന്ന് ശേഖരിച്ചത്