താൾ:CiXIV279.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦ പ്രയൊഗകാണ്ഡം

കവന വാക്കുകൾ പലതും ഭാഷാവാക്കിലും
സാധാരണമായിരിക്കുന്നു അതിനാൽ ഭാഷാ
വാക്കും കവനത്തിൽ ചെൎത്തു എന്നതൊന്നാം
കവനത്തിലെ ഭാഷായിൽ തമിഴവാക്ക അ
ധികം ചെൎക്കുന്നു അതിനാൽ ആ വാക്കുകൾ
മലയാളം സംസാരിക്കുമ്പൊൾ പ്രയൊഗി
ക്കാറില്ലാ അരശനെക്കണ്ടു അരിക്കന്റെ ചൂ
ടു താർചൂടി— തായാട്ടരുത— തെന്നൽ കൊള്ള
ണം ഇങ്ങനെ പറഞ്ഞാൽ പരിഹാസമാവും
അതുകൊണ്ട കവനകാണ്ഡം വെറെയും അ
തിൽ ൟവക പദങ്ങളും എഴുതിയിരിക്കുന്നു
വാക്കിൽ ചെൎത്തപറഞ്ഞാൽ ഭംഗിയുള്ളകവ
നപദങ്ങളും വളരെയുണ്ട അതുകളുടെ വി
സ്താരം ഇപ്പൊൾ അനാവശ്യമെന്ന ചുരുക്കു
ന്നു ഭാഷാകവനങ്ങളിലെ നിയമത്തിന്നസ
ജ്ജനവാക്കു തന്നെ ശരണമാകുന്നു—

പല പദങ്ങളിലും ചെൎക്കാകുന്ന സാമാന്യ
ക്രിയകളെ താഴു എഴുതുന്നു

ധാതു— പ്രയൊഗങ്ങൾ
ആയ— എങ്ങിനെയായിരുന്നു കണ്ടതായി
രുന്നു നന്നായി
തീര— പറഞ്ഞു തീൎന്നു കൊടുത്തുതീൎന്നു ശ
ണ്ഠതീൎന്നു
വര— അതെങ്ങിനെവന്നു കെട്ടുവന്നു
തീൎച്ചവരുന്നു
ഉണ്ടാക— ഗുണമുണ്ടായി നാനാവിധം ഉ
ണ്ടാകുന്നു അതകൊണ്ട
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/158&oldid=187348" എന്ന താളിൽനിന്ന് ശേഖരിച്ചത്