താൾ:CiXIV279.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൪൯

പ്തനായി✱വ്യാകമാട്ടം തുടങ്ങീനാൻ✱ഉ
ലൂഖലംകണ്ടുഴറ്റൊടുചെന്നതിന്നണയത്തു✱
പില്പാ ടൊരുവിധം✱ഇത്യാദി നളചരിതം
പാട്ട✱എത്രയും നിഷ്ഠുരൻ നൈഷധക്ഷ്മാ
പാലനിത്ര കാരുണ്യ മില്ലാതയായെന്തു വാ
ൻ✱എന്തുകൊണ്ടന്നൎത്ഥം ✱തീയും വെറകും
ജലവും കൊടുക്കെണ്ട ചെയ്യുന്നതുകണ്ടുപൊ
രുവിൻ✱ഇവിടെ ഇൻ എന്നതിന്ന വ് ആ
ഗമം വന്നു✱ ൟ വിധമൊന്നും ധരിച്ചീല
ബാഹുകാ ജീവിതത്തെ കാട്ടിലെറ്റം പ്രിയ
ൻനളൻ✱നാലഞ്ചു നാഴികകൊണ്ടു രജനി
യും ചാലവെകാലം കഴിച്ചു വെന്നാരവർ✱
എന്നാർഎന്നിങ്ങനെവന്നു✱ആയുരന്തത്തൊ
ളുമെവം ഭവൽ കൃപാമായംവെടിഞ്ഞെങ്കലു
ത്ഭവിച്ചീടണം✱മായംഎന്ന നപുംസകമാ
ക്കി✱ഇത്തരം സമ്മാനവാക്കുകൾ കൊണ്ടുട
ൻ ചിത്തരം ഗൊത്സവം ഭൂപനുനൾകിനാൾ
✱ഇത്യാദികളിൽ മറ്റുംചില ആഗമങ്ങളും
ആ ദെശങ്ങളും ഊഹിക്കണം ഇങ്ങനെചില
വിശെഷ പ്രയൊഗങ്ങൾ ഭാഷയിൽ ഉള്ള
പാട്ടുകളിലും മണിപ്രവാള ശ്ലോകങ്ങളിലും
സാധാരണമായി പ്രയൊഗിച്ചിരിക്കുന്നു എ
ന്നറിയുന്നതിനമാത്രം ചില ഉദാഹരണം എ
ഴുതിയിരിക്കുന്നു—

ചൊ— മണിപ്രവാളമെന്നാൽ എന്ത

ഉ— മുത്തുകളും പവിഴങ്ങളും കലൎന്ന കൊ
ൎത്ത മാലപൊലെ സംസ്കൃതപദങ്ങളും ഭാഷാ
പദങ്ങളും കലൎന്നിട്ടുള്ള കവനമെന്ന അൎത്ഥ
മാകുന്നു— എന്നാൽ പാട്ടിൽപരിചയംകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/157&oldid=187346" എന്ന താളിൽനിന്ന് ശേഖരിച്ചത്