താൾ:CiXIV279.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൪൭

നീയെന്നുള്ളതിന്ന സമാസത്തിൽ നിൻഎന്ന
ആദെശംവരുന്നു അലുപ്തഷഷ്ഠി സമാസത്തി
ന്ന ഉദാ✱മന്നവ നകതാരിൽ വാഴ്തിതു ദി
നം പ്രതി✱ഇവിടെ സമാസത്തിൽ ഷഷ്ഠി
ക്കലൊപംവരുന്നില്ലാ എകാരന്താവ്യയത്തി
ന്ന വെ— എന്നും ചെൎക്കാമെന്നുള്ളതിന്നും ഉ
ദാ✱മെല്ലവെവന്നവൻ ഇതിന്മണ്ണം കൂട
വെ എന്നുംവരാം കെല്പ എന്നതിന്ന ഉദാ—
വിരാടപൎപ്പം✱അപ്പൊളണഞ്ഞു കുരുപ്രവീ
രന്മാരും കെല്പൊടു ഗൊക്കളെ കൊണ്ടുപൊ
യീടിനാർ✱ഇത ഭൂതക്രിയയ്ക്ക ബഹുവചന
ത്തിന്ന ആർഎന്നുവന്നു പറ്റലർഎന്നതിന്ന
ഉദാ✱വറ്റലരായ— സുയൊധന— നാദിക
ൾ— ഇവിടെ സുയൊധനഎന്നടത്ത പ്രഥ
മക്ക അലൊപം— തെറ്റവെഗമെന്നുള്ളതിന്ന
✱തെറ്റന്നുകൊണ്ട പൊകുന്നൊരുനെരത്തു
ഇങ്ങനെഉള്ളടത്തഒരുശബ്ദത്തിന്നസംഖ്യയെ
ന്നൎത്ഥമില്ലാ— അതാതപൂൎവ്വപദത്തിന വിശെ
ഷത്തെ സൂചിപ്പിക്ക എന്നഅൎത്ഥമാകുന്നു— ഇ
നിപ്രയൊഗങ്ങളെ മാത്രംഎഴുതുന്നു പ്രയൊ
ഗത്തിലുള്ള വിശെഷ ശബ്ദങ്ങളെ കണ്ടറിയ
ണം ഭാര— വിരാട✱വെല്ലുന്നതുകണ്ട ഞാനി
ല്ലൊരു കില്ലിതിനില്ലൊരു സൂതനന്നത്രെ കു
റവിതു✱കെളവൎമ്മ രാമായണം✱ആഴിചൂഴു
ന്നൊരു✱മനുകുലമന്നവരാണ്ടെഴും✱അടലി
ലധിക കടിലരെല്ലൊ✱ചട്ടറ്റവാരിധി✱
പൊരാളികളാകിയ കൌണപർ മുകുലൊ
ളി കുഴലിയെ✱ആകുമെന്നുള്ളതിന്ന ആം എ
ന്ന ആദെശംവരുന്നു— നളചരിതംആട്ടക്കഥാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/155&oldid=187342" എന്ന താളിൽനിന്ന് ശേഖരിച്ചത്