താൾ:CiXIV279.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ പ്രയൊഗകാണ്ഡം

ദികാലപ്രത്യയത്തിന്റെ ആദ്യത്തിൽ ചെൎക്ക
ണം അതാത ധാതുക്കൾക്ക വിധിച്ചകാൎയ്യങ്ങ
ളുംവരുന്നു—

ഉദാ— രാജാവിനാൽ ജനങ്ങൾ രക്ഷിക്ക
പ്പെട്ടു— ജനങ്ങളാൽരാജാവിന രക്ഷാഭൊ
ഗംകൊടുക്കപ്പെടുന്നു— കൊടുക്കപ്പെ—ട്ടു കൊടു
ക്കപ്പെടും— ഇത്യാദിഎന്നാൽ ഭയപ്പെടുന്നു വ
ഴിപ്പെട്ടു— രാജിപ്പെട്ടു— എടപ്പെട്ടു— ഇത്യാദി—
നാമങ്ങളിൽനിന്ന പരമായിപെട്ടു എന്നുള്ള
തകൎമ്മത്തിലല്ലാ— ചെൎച്ചംഎന്നൊവന്നു എ
ന്നൊഅൎത്ഥത്തിലെപെട്ടു ധാതുവിന്റെ രൂ
പമാകുന്നു— ഭയംചെൎന്നു— വഴിചെൎന്നു— എടവ
ന്നു ഇങ്ങനെഅൎത്ഥമാകുന്നു— അതവരുമ്പൊ
ൾനാമത്തിന്ന വിഭക്തിലൊപം— ദ്വിത്വം ഇ
ത്യാദിവിശെഷംവരും— ഇനികൎമ്മത്തിൽ ക്രി
യചെൎക്കുന്ന വാക്യം ഉദാഹരിക്കപ്പെടുന്നു അ
നന്തരം ശ്രീരാമനാൽ സാധിക്കപ്പെടെണ്ടുന്ന
രാവണാദി വധത്തിന്നവെണ്ടി ദശരഥംകൽ
നിന്നവെൎവ്വിടാനായിട്ട മന്ധരാ ദൂഷണംഹെ
തുവാക്കി നിൎമ്മിക്കപ്പെട്ടു— ൧– പിന്നെപിതാവി
ന്റെ അനുവാദസഹിതം ലക്ഷ്മണനൊടും
സീതയൊടും കൂടിദണ്ഡകാരണ്യം പ്രാപിക്ക
പ്പെട്ടു— ൨–അതിന്റെശെഷംഋഷീശ്വരന്മാരാ
ൽ അപെക്ഷിക്കപ്പെട്ടു— സൎവ്വരാക്ഷസവധത്തി
ന്ന ആരംഭിച്ചപ്പൊൾ ചൌൎയ്യം കൊണ്ട സീതാ
പഹാരം ചെയ്ത ദശമുഖന്റെ വധത്തിന്നവെ
ണ്ടി സുഗ്രീവാദിവാനര സഹായംഅപെക്ഷി
ക്കപ്പെട്ടു— ൩– അതനിമിത്തം തദ്വിരൊധിയാ
യിരുന്ന ബാലി— രാമനാൽ ഹനിക്കപ്പെട്ടു— ൪–

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/142&oldid=187317" എന്ന താളിൽനിന്ന് ശേഖരിച്ചത്