താൾ:CiXIV279.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൩൩

ഉ— കൎത്താവിൽ ക്രിയയായും കൎമ്മത്തിൽ
ക്രിയയായിം രണ്ടുവിധം—

ഉദാ— കൎത്താവിൽ ശ്രീമഹാവിഷ്ണുവിന്റെ
അവതാരമായിരിക്കുന്ന— ദാശരഥി— രാമൻ—
വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ടവി
ശ്വാമിത്രന്റെ കാക്കൽവീണു നമസ്ക്കരിച്ചു—
(൧) അനന്തരം വിശ്വാമിത്രൻ— രാമനെക്കൂട്ടി
കൊണ്ട സിദ്ധാശ്രമത്തിലെക്കപൊയി (൨)
പിന്നെതടാകയെ കൊല്ലിച്ചിട്ട സിദ്ധാശ്രമ
ത്തിൽചെന്ന യാഗംവെണ്ടുംവണ്ണം തുടങ്ങി
(൩) അപ്പൊൾ— മുടക്കാൻവന്നസുബാഹു—
പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ച
യാഗംമുഴുപ്പിച്ചു (൪) അതിന്റെശെഷം രാമ
നെക്കൂട്ടികൊണ്ട മിഥിലാ രാജധാനിയിൽ
ചെന്നിട്ട ത്രിയംബകമെന്ന വില്ലൊടിച്ചമി
ഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ചരാമനെ
കൊണ്ടസീതയെ വിവാഹം ചെയ്യിച്ചു (൫)
അതിനാൽ ദശരഥാദി രാജാക്കന്മാരെയുംസ
ന്തൊഷിപ്പിച്ച സകുഡുംബന്മാരായ രാമല
ക്ഷ്മണഭരത ശത്രുഘ്നന്മാരെ— അയൊദ്ധ്യയി
ലെക്കഅയച്ചു (൬) അവർ അയൊദ്ധ്യയിൽ
ചെന്നകുറെക്കാലം സുഖമായി വസിച്ചു (൭)

ഇങ്ങനെ കൎത്താവിൽ ക്രിയവരുന്നു—ഇതി
ൽ ഒന്നാം— വാക്ക്യത്തിൽ രാമൻഎന്നകൎത്താവ
പ്രധാനമായി അമ്പയിക്കുന്നു— രണ്ടുമുതൽആ
റുവരെവിശ്വാമിത്രൻ എന്നകൎത്താവ പ്രധാ
നമാകുന്നു— ഏഴാമതഅവർഎന്നപ്രധാനമാ
കുന്നു— കൎമ്മത്തിൽക്രിയകൾക്ക പെട്ടഎന്നക
ൎമ്മപ്രാധാന്ന്യസൂചകമായി ഒരുപ്രത്യയംഭൂതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/141&oldid=187315" എന്ന താളിൽനിന്ന് ശേഖരിച്ചത്