താൾ:CiXIV279.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ ക്രിയാഭെദകാണ്ഡം

കൂട്ടീട്ടുമാവാം പഠിക്കാതെകണ്ട കൊടുക്കാതെ
കൊണ്ട ഉം‌എന്നഭാവിപ്രത്യയാന്തത്തിന്ന മെ
ലൊ വെറെഭൂതക്രിയാനാമത്തിന്ന മെലൊ
അപ്പൊൾ എന്ന അവ്യയം സമാസിക്കുമ്പൊ
ൾ ആദി അകാരത്തിന്നു ലൊപംവരണം കാ
ണുമ്പൊൾ പറയാം തരുമ്പൊൾ വാങ്ങാം ത
രുന്നെ ൟതരും സമയംതരും കാലംഎന്നുമാ
വാം ഭൂതക്രിയാനാമത്തിൽ ഉദാ— കണ്ടപ്പൊ
ൾ സന്തൊഷമായി വന്നപ്പൊൾ അറിഞ്ഞു
ചതിച്ചപ്പൊൾ വിഷാദിച്ചു വലഞ്ഞപ്പൊൾ
രക്ഷിച്ചു പാൎത്തപ്പൊൾ സുഖമായിരുന്നു ഇ
ത്യാദി അതാതഗണ പ്രത്യയാംഗ സഹിതമാ
യി ചെൎക്കണം

ചൊ. ധാതുക്കൾമെൽ കൎത്താവ, കൎമ്മം,
കരണം— അധികരണം— ഇതുകളെപ്പറയുന്ന
പ്രത്യയങ്ങൾ ഏതല്ലാം എങ്ങനെ ചെൎക്കുന്നു

ഉ— നാലിനെയും അ എന്ന പ്രത്യയംചെ
ൎത്തുപറയാം അത വിശെഷണമായിരിക്കും ക
ൎത്താവിൻ ഉദാ— വന്നആൾ സുഖമായിതാമ
സിക്കട്ടെ ഇവിടെ നുഗണത്തൊടു കൂടിയവ
രു ധാതുവിന്റെ മെൽഉള്ള അപ്രയത്തിന്ന
വരു എന്ന ധാതുവിന്റെ കൎത്താവെന്നൎത്ഥം
വന്നവൻ എന്നപദാൎത്ഥം വന്ന സ്ത്രീ— വന്ന
കുതിര— വന്നസം‌മാനം എന്നും പറയാം— ക
ൎമ്മത്തിൽ— കെട്ടവൎത്തമാനം— അത്ഭുതമായാരി
ക്കുന്നു ഇവിടെകെൾഎന്നക്രിയയ്ക്ക മെൽ ഉ
ള്ള അപ്രത്യയത്തിന്ന അതിന്റെ കൎമ്മം എ
ന്നൎത്ഥമായി സംബന്ധിക്കുന്നു കെൾക്കപ്പെട്ട
തെന്നൎത്ഥം കരണത്തിൽ ഞാൻവെട്ടിയവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/132&oldid=187298" എന്ന താളിൽനിന്ന് ശേഖരിച്ചത്