താൾ:CiXIV279.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ ക്രിയാഭെദകാണ്ഡം

ദ്യത്തിന്നവരുന്നതഎന്നക്രിയ അദ്ധ്യാഹരിക്ക
പ്പെടുന്നു ഇന്നഅമാവാസി എന്നപറയുമ്പൊ
ൾ ആകുന്നു എന്നക്രിയ അദ്ധ്യാഹരിക്കപ്പെടു
ന്നു ഇതിന്മണ്ണം കൊടുപ്പാൻവക— എവിടെ
മെടിക്കാൻ പ്രയാസം ഇത്യാദികളിലുംഅ
ദ്ധ്യാഹരിക്കണം ഊഹംവ്യാന്ത ക്രിയക്ക—

ഉദാ— സജ്ജനം പറഞ്ഞാൽ സമ്മതി
ക്കാം പറഞ്ഞില്ലെങ്കിൽ തമ്മസിക്കാം ദുൎജ്ജനം
പറഞ്ഞാൽ വിശ്വസിച്ചുകൂടാ തന്നാൽ വി
ശ്വസിക്കാം തന്നെങ്കിൽ മെടിക്കാം ഇവി
ടെഅൽഎംകിൽ ഇത്യാദ്യവ്യയങ്ങൾ സംശ
യരൂപമായ ഊഹത്തെ തൊന്നിക്കുന്നതാക
കൊണ്ട ആഅവ്യയം ക്രിയക്കമെൽ വരുന്ന
താകകൊണ്ടാ ഊഹാവ്യയ പൂൎവകാലക്രിയ
യായിചെരുന്നുഎങ്കിൽ എന്നവൎത്തമാന പ്ര
ത്യയാന്തത്തിനുമെലും ഭാവിക്കു മെലുംവരാം
പറയുന്നെംകിൽ തരുന്നെങ്കിൽ പറയുമെം
കിൽതന്നാൽ കണ്ടാൽ തരുവിച്ചാൽ കാണി
ച്ചാൽ ഇത്യാദി ആയിരിക്കുമെന്നുള്ള ക്രിയാ
ഭെദവുംഊഹത്തെപറയുന്നു— വരുമായിരിക്കും
കാണുമായിരിക്കും

ഇനിനിഷെധവ്യായന്തക്രിയക്ക
ഉദാഹരണം

കൂടാ— അരുത— വെണ്ടഎന്ന— അവ്യയങ്ങൾ
ഭൂതക്രിയയെ നിഷെധിക്കുന്നു ദുൎജ്ജനത്തൊട
ടുത്തുകൂടാ— പാവിയെകണ്ടുകൂടാ— അസത്യം
പറഞ്ഞുകൂടാ— അന്ന്യായം ചെയ്തുകൂടാ— ഉപ
കാരം മറക്കരുത ഇത്യാദിവെണ്ടാ എന്നഅവ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/130&oldid=187295" എന്ന താളിൽനിന്ന് ശേഖരിച്ചത്