താൾ:CiXIV279.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ ക്രിയാഭെദകാണ്ഡം

ൻപെറീക്കാൻഇത്യാദി— ൟആൻപ്രത്യയത്തി
ന്ന ഉപരിഭാഗത്തിൽ അൎത്ഥഭെദംകൂടാതെഅ
ലംകാരപദങ്ങൾ നനലുവിധം— പ്രയൊഗി
ക്കാം— ൧ ആയി— ൨ —ആയിട്ട— ൩ആയികൊണ്ട
൪— വെണ്ടിഉദാഹരണാൎത്ഥം— യൊജിപ്പിക്കുന്നു
ഭക്ഷിക്കാൻവരുന്നുഎന്നടത്ത ഭക്ഷിധാതുവി
നഭാവ്യാൎത്ഥസൂചകമായആൻ എന്നഅവ്യയം
അന്തത്തിൽ ചെൎക്കുകകൊണ്ട ഭക്ഷണക്രിയാ
ഭാവ്യവ്യയാന്ത— ക്രിയയായി— ഭക്ഷിക്കാനായി
ഭക്ഷിക്കാനായിട്ട ഭക്ഷിക്കാനായി ക്കൊണ്ട ഭ
ക്ഷിക്കാൻവെണ്ടി വരുന്നുഎന്നും ആവാംഇ
തിന്മണ്ണം ഭക്ഷിക്കാൻവെണ്ടീട്ടന്നും പറയാം
ഉഗണത്തിൽ കൂട്ടക്ഷരാന്തമല്ലാത്ത ധാതുക്ക
ളും— തര— വര— ഇങ്ങനെ നുഗണത്തിലുള്ളതും—
ആൻപ്രത്യയം മെൽവരുമ്പൊൾ ഉകാരാന്ത
മായിവരാം— അപ്പൊൾ സന്ധിയിലെവകാരാ
ഗമവുംവരാം— ഉദാഹരണം— തൊടാൻ ഇച്ശി
ച്ചു— തൊടുവാൻ ഇച്ശിച്ചു— ഓടാൻ— ഓടുവാൻ
പാടാൻ— പാടുവാൻ —കെൾക്കാൻ— കെൾക്കു
വാൻ— വരളാൻ— വരളുവാൻ— പെറാൻ— പെ
റുവാൻ— വാഴാൻ— വാഴുവാൻ— തൊഴാൻതൊ
ഴുവാൻ— ഇത്യാദിആൻപ്രത്യയത്തിന്റെ— കീ
ഴെകകാരം വരുന്നടത്ത കാദെശമായിപകാ
രാപക്ഷാന്തരത്തിൽവരാം— കുളിക്കാൻ പൊ
യി— കുളിപ്പാൻപൊയി— തടുക്കാൻ— തടുപ്പാൻ
കെടക്കാൻ— കെടപ്പാൻ— ഭക്ഷിക്കാൻ— ഭക്ഷി
പ്പാൻ— ഇത്യാാദി

ചൊ— വെളുപ്പാൻ നാലുനാഴികയ്ക്ക ഉണ
ൎത്താനാര് ഇങ്ങനെയുള്ളടത്തഉത്തരകാലക്രി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/128&oldid=187292" എന്ന താളിൽനിന്ന് ശേഖരിച്ചത്