താൾ:CiXIV279.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪ ധാതുകാണ്ഡം

ക്കുന്നു— കവൎന്നു—കവരിച്ചു കവരിക്കുന്നു— കട—
കിട— മലർ— തകർ— ഇങ്ങനെചിലതിൽ— ഇ
പ്രത്യയത്തിന്നു— ത് ആദ്യാഗമംകൂടി വരണം

ഉദാ— കടന്നു— കടത്തിച്ചു— കിടന്നു— കിട
ത്തിച്ചു— മലൎന്നു—മലൎത്തിച്ചു— തകൎന്നു— തകൎത്തി
ഇങ്ങനെയുള്ളവയ്ക്കു—പക്ഷാന്തരത്തിൽ ചു—പ്ര
ത്യയംകൂടാതെയും— വരാം— കിടത്തി— മലൎത്തി
വിടുൎത്തി— നിരത്തി— പരത്തി— ഇരുത്തി— ഇത്യാ
ദി— കൊല— കൊന്നു— കൊല്ലിച്ചു— ഇവിടെ—
ല— ദ്വിത്വംകൂടെവെണം—

ചുഗണങ്ങൾക്കും തുഗണങ്ങൾക്കും പ്രെര
ണപ്രത്യയം— പി— എന്നതന്നെ വരണം— ദ്വി
ത്വം—

ഉദാ—പഠിച്ചു—പഠിപ്പിച്ചു—പഠിപ്പിക്കുന്നു—പ
ഠിപ്പിക്കും—ഇത്യാദി— തളിച്ചു— തളിപ്പിച്ചു—തളി
പ്പിക്കുന്നു— തളിപ്പിക്കും— തടിച്ചു— തടിപ്പിച്ചു—
തടിപ്പിക്കുന്നു— തടിപ്പിക്കും— ഗമിച്ചു— ഗമിപ്പി
ക്കുന്നു— വൎദ്ധിപ്പിക്കുന്നു— ചൊദിപ്പിച്ചു— പൊ
ഷിപ്പിച്ചു— സന്തൊഷിപ്പിച്ചു— ഇത്യാദി—

തുഗണം

അടുത്തു— അടുപ്പിച്ചു— അടുപ്പിക്കുന്നു— അടു
പ്പിക്കും— ഇത്യാദി— തെറുത്തു— തെറുപ്പിച്ചു—ഇ
ത്യാദി—ഇതിന്മണ്ണം— ചെൎത്തു— ചെൎപ്പിച്ചു—ഓ
ൎത്തു— ഓൎപ്പിച്ചു— പാൎപ്പിച്ചു— മിനുത്തു— മിനുപ്പി
ച്ചു—

ഞുഗണത്തിന്ന യി പ്രത്യയംവരണം

പറഞ്ഞു— പറയിച്ചു— പറയിക്കുന്നു— പറയി
ക്കും— വലഞ്ഞു— വലയിച്ചു— കരഞ്ഞു— കരയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/122&oldid=187283" എന്ന താളിൽനിന്ന് ശേഖരിച്ചത്