താൾ:CiXIV279.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൧൩

ചെയ്യുന്നവനെക്കൊണ്ടുചെയ്യിക്കുകപ്രെര
ണമാകുന്നു അന്ന്യന്റെപ്രെരണം ഹെതുവാ
യിട്ടുള്ള ക്രിയപ്രെരണക്രിയ എന്നു മുൻപറ
ഞ്ഞിട്ടുണ്ടല്ലൊ അനുവൎത്തനംകൊണ്ടും ബലം
കൊണ്ടും ഹെതുമാത്രമായിട്ടും മൂന്നുവിധംപ്രെ
രണംവരാം—അനുവൎത്തനം മന്ത്രി രാജാവിനെ
ക്കൊണ്ടകൊടുപ്പിച്ചു—ബലംഭൃത്യനെക്കൊണ്ട
അടിപ്പിച്ചു ഹെതുമാത്രത്തുംകൽതണുപ്പ—സാ
ല്വകൊണ്ട പൊതപ്പിക്കുന്നു ഇങ്ങനെ യുള്ള
പ്രെരണത്തുംകൽ പറഞ്ഞ ധാതുക്കൾക്ക പ്ര
യൊഗത്തുംകൽ അല്പംഭെദംഉള്ളതുപറയുന്നു
നുഗണങ്ങൾക്ക പ്രായെണ—പി—എന്ന പ്രെ
രണപ്രത്യയം വരുന്നു— പി—പ്രത്യയം വന്നാ
ൽ ഇകാരാന്തമാകകൊണ്ടു ചുഗണമാകുന്നു
പകാരത്തിന്നു സന്ധിദ്വിത്വവും വരണം

ഉദാഹരണം — നുഗണം

കറന്നു— പ്രെരണത്തിൽ— കറപ്പിച്ചു— കറ
പ്പിക്കുന്നു— ചുഗണംപൊലെ—

വിശന്നു പ്രെരണം വിശപ്പിച്ചു വിശപ്പിക്കുന്നു
തുറന്നു തുറപ്പിച്ചു തുറപ്പിക്കുന്നു
അളന്നു അളപ്പിച്ചു അളപ്പിക്കുന്നു ഇത്യാദി

നു— ഗണത്തിൽ ഉകാരാന്തമായും വ്യഞ്ജ
നാന്തമായും ഉള്ളധാതുക്കൾക്കും— താഴെപറ
യുംവണ്ണം വി— എന്നും ഇ— എന്നും പ്രെരണ
പ്രത്യയംഉണ്ട— പിന്നെ ഇ— കാരാന്തം പൊ
ലെവരുന്നു—

ഉദാഹരണം— തരുന്നു— തരുവിക്കുന്നു—
തരുവിക്കും— പകൎന്നു— പകരിച്ചു— പകരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/121&oldid=187281" എന്ന താളിൽനിന്ന് ശേഖരിച്ചത്