താൾ:CiXIV279.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ പ്രസ്താവം

തുന്നു— ഇതിൽ സ്പഷ്ടതയ്ക്കുവെണ്ടി ചിലത
ചൊദ്യൊത്തരങ്ങളാക്കുന്നു—

ചൊദ്യം— സംസ്കൃത സംബന്ധി വാക്കുക
ൾഏതല്ലാം—

ഉത്തരം — ൟശ്വരൻ — മനുഷ്യൻ — പുരു
ഷൻ — സ്ത്രീ — പുത്രൻ — പുത്രീ — സമുദ്രം — പ
ൎവതം — ജനിക്കുന്നു — വൎദ്ധിക്കുന്നു — പഠിക്കു
ന്നു — സുഖിക്കുന്നു ഇത്യാദി—

ചൊദ്യം— തമിഴു സംബന്ധി വാക്കുകൾ
എതല്ലാം —

ഉത്തരം — തല — കണ്ണ — മൂക്ക — കയ്യ —
കാല — പിറക്കണം — ഇരിക്കണം — വരണം—
കാണണം — ഇത്യാദി —

ചൊദ്യം — തുളുവാക്ക— എതെല്ലാം—

ഉത്തരം — ഇല്ലം — അരി — വിശ്ശത്തി — ഊ
ൺ— ചൊമ— ഇത്യാദി—

ചൊദ്യം — കന്നടം — ഏതെല്ലാം —

ഉത്തരം — മന — എല — ഇത്ത്യാദി—

എന്നാൽ ൟ വാക്കുകൾ അതാതു ഭാഷ
യിലാകും പൊൾചിലസ്വരങ്ങൾക്കും — ചില
വ്യഞ്ജനങ്ങൾക്കും— അല്പഭെദംഉണ്ട — ഓളം —
താക്കൊൽ — തൊടം— താളി— ഒറങ്ങുന്നു — തല്ലു
ന്നു — കരയുന്നു — ഇങ്ങനെചിലത മലയാള
ത്തിൽ നൂതനങ്ങളായിട്ടുംഉണ്ട — ക്രമെണപി
ന്നെ പിന്നെ — ഹിന്ദുസ്താനി— ഇംക്ലീഷു — മുത
ലായ അന്ന്യഭാഷകളിൽ നിന്ന എടുത്തതാ
യും ഉണ്ട—

അതിനാൽ പ്രസിദ്ധശബ്ദങ്ങൾ ക്കുറിച്ചു
ൟപുസ്തകംപ്രവൃത്തിക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/12&oldid=186987" എന്ന താളിൽനിന്ന് ശേഖരിച്ചത്