താൾ:CiXIV279.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൧൧

ഇത അധികം ടകാരാന്ത ധാതുക്കൾക്കുവരുന്നു ള—ല—റ— അന്തത്തിന്നുംഉണ്ട— ഉ പ്രത്യയം മെൽ വരുമ്പൊൾ അന്തമായ ടകാരത്തിനും റകാരത്തിനും ദ്വിത്വവും. ള് സ്ഥാനത്ത്, ണ്, ല എന്നതിന്ന —റ്റ— ആദെശവും വരണം ഉദാഹരണം

ധാതു ഭൂതം വൎത്തമാനം ഭാവി
ഇട് ഇട്ടു ഇടുന്നു ഇടാം— ഇടണം— ഇടണെ
കെട് കെട്ടു കെടുന്നു കെടും
തൊട് തൊട്ടു തൊടുന്നു തൊടും
പെട് പെട്ടു പെടുന്നു പെടും
ചുട്ട് ചുട്ടു ചുടുന്നു ചുടും
നട് നട്ടു നടുന്നു നടും
വിട് വിട്ടു വിടുന്നു വിടും
കേള് കേട്ടും കേൾക്കുക കേൾക്കും
വേള് വേട്ടു വേൾക്കുക വേൾക്കും ഇത്യാധിയിൽ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/119&oldid=187278" എന്ന താളിൽനിന്ന് ശേഖരിച്ചത്