ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൬ ധാതുകാണ്ഡം
| ധാതു | ഭൂതം | വൎത്തമാനം | ഭാവി | |
|---|---|---|---|---|
| തുറ | തുറന്നു | തുറക്കുന്നു | തുറക്കും — ക്കാം | അണം — അണെ |
| നീ തുറക്കു— നിങ്ങൾതുറപ്പിൻ— പകാരത്തിന്നു— സന്ധിദ്വിത്ത്വം— ഇത്യാദി ഊഹിക്കണം | ||||
| ചിലവ്യഞ്ജനാന്തധാതുക്കൾക്ക് നു, ഗണത്തിൽ ഭൂതത്തിൽ അന്ത്യ വ്യഞ്ജന ലൊപംവരുന്നു— നു ഗണത്തിനു— ഉദാഹരണം— | ||||
| വര് | വന്നു | വരുന്നു | വരും — രാം | അണം — അണെ |
| തര് | തന്നു | തരുന്നു | തരും — രാം | അണം — അണെ |
| കാല് | കാന്നു | കാലുന്നു | കാലും — ലാം | അണം — അണെ |
| വാല് | വാന്നു | വാലുന്നു | വാലും — ലാം | അണം — അണെ |
| നികല | നികന്നു | നികലുന്നു | നികലും — ലാം | അണം — അണെ |
| അകല് | അകന്നു | അകലുന്നു | അകലും — ലാം | അണം — അണെ |
| കമഴ് | കമന്നു | കമലുന്നു | കമഴും — ഴാം | അണം — അണെ |