താൾ:CiXIV279.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൯൩

ചൊ— ധാതുക്കളുടെ ഭൂതാദികളിൽ പ്രത്യ
യങ്ങൾ ഏതല്ലാം

ഉത്തരം— താഴെഎഴുതുന്നു—

ഭൂതകാലത്തിനു— ഇ— ഉ— വൎത്തമാനത്തിനു—
ഉന്നു— ഭാവിക്കുവിധിയിംകൽ—ഉം— അനുവാദ
ത്തുംകൽ— ആം— ശാസനത്തുംകൽ— അണം—
പ്രാൎത്ഥനയിംകൽഅണെ—എന്നനാലുവിധം—
ഇങ്ങനെഏഴുസാമാന്ന്യ പ്രത്യയങ്ങൾ വര
ണം— ഭൂതത്തിൽ— ചിലധാതുക്കൾക്ക പ്രത്യ
യത്തിന്ന— ന് — എന്നആദ്യാഗമം വരണംആ
ധാതുക്കളെ— നുഗണം— എന്നുപറയാം ചിലതി
നത്— ആഗമംവരണം— അവകളെതു ഗണ
മെന്നപറയും— ചിലതിന— ച്— ആഗമംവര
ണം— അതുകൾ ചുഗണമെന്നപറയും— ചി
ലതിന— ഞ— ആഗമംവെണം അതുകളെ ഞു
ഗണമെന്നുംപറയും ആഗമംവരാത്ത— ഇപ്ര
ത്യയാന്തങ്ങൾക്ക— ഇഗണമെന്നും ഉപ്രത്യയാ
ന്തങ്ങൾക്ക ഉ—ഗണമെന്നുംപറയും— സ്വരാന്ത
ങ്ങളായധാതുക്കൾക്ക വൎത്തമാനകാലത്തുംകൽ ഉ
ന്നുപ്രത്യയത്തിനക്ക്— അദ്യാഗമം വരണം—
അ— ഉ— അന്തങ്ങൾക്കഭവിഷ്യത്തിലും നാലു
പ്രത്യയങ്ങൾക്കും വരണം ഇപ്രത്യയങ്ങൾക്ക
ഇകാരാന്തൊപരിയ്— ആദ്യാഗമവും— എകാ
രാന്തത്തിന്ന യ്— ആദെശവുംവെണം—

ഉദാഹരണങ്ങളെതഴെകാണിക്കും— ഇങ്ങ
നെസാമാന്ന്യ വിധിഭവിക്കുന്നു— വിശെഷവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/101&oldid=187243" എന്ന താളിൽനിന്ന് ശേഖരിച്ചത്