താൾ:CiXIV279.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ പ്രസ്താവം

ന്തം ഒരുത്തൻപറയുന്നു ഞാൻ മലയിൽ
ചെന്നപ്പൊൾ ഒരുപക്ഷിയെകണ്ടു— കാക്ക
യൊളും മുഴുപ്പുണ്ട— കൊക്കു, പ്ലാശിൻ പൂവി
ന്റെ ഭാഷയിൽചൊമന്നും— കഴുത്തിൽകറു
ത്തവരയും— വയറ്റത്തമഞ്ഞനിറവുംകാലിൽ
വെള്ളയും— ശെഷം പച്ചനിറവുമാക്കുന്നു— എ
ന്നുകെട്ടപ്പൊൾ അന്ന്യൻപറയുന്നു— അത‌ഒരു
പഞ്ചവൎണ്ണ കിളിയാകുന്നു— എന്റെവീട്ടിലും‌ഒ
ന്നൊണ്ട എന്നുപറഞ്ഞുകാണിച്ചാൽ അതുത
ന്നെയെന്നു സമ്മതിക്കുന്നു— എഴുതി അയച്ചാ
ലും‌ഇതിന്മണ്ണം യഥാൎത്ഥമായ അറിവുണ്ടാകു
ന്നു— ഇങ്ങനെ അപ്രത്യക്ഷകളായ വ്യക്തിക
ളെ ശബ്ദം‌കൊണ്ടു അനുഭവപ്പെട്ടു പ്രത്യക്ഷീ
കരിക്കുന്നതിന കാരണം— അതാതുഅൎത്ഥങ്ങ
ളെ സംബന്ധിച്ചുള്ള ശബ്ദങ്ങളെ അന്വ
യക്രമെണ പ്രയൊഗിക്കുകയും ശബ്ദങ്ങളെ
സ്മരിപ്പിക്കുന്ന ലിപികളെഎഴുതുകയും ആകു
ന്നു— ഇതിന്മണ്ണം വളരെ പുരാതനങ്ങളായ വൃ
ത്താന്തങ്ങളും പുസ്തകങ്ങളെ വായിക്കും‌പൊ
ൾഅനുഭവ യൊഗ്യങ്ങളാ‍കുന്നൂ— അതിനുമു
ഖ്യസാധനം വിപിധ ശബ്ദാൎത്ഥസംബന്ധ
ജ്ഞാനവും പ്രയൊഗവിധിജ്ഞാനവു മാകു
ന്നു— ഇതുകളെ പ്രതിപാദിക്കുന്ന ശാസ്ത്ര
ത്തിന്ന വ്യാകരണ മെന്നു പെരുപറയു
ന്നു— ൟശബ്ദം— വി — ആ — കരണം— എന്നു
ൟമൂന്നു അവയങ്ങൾകൂടിയതാകുന്നു— വി —
എന്ന അവ്യയത്തിന്ന അവയവവിഭാഗ വിശി
ഷ്ടമെന്നൎത്ഥം — ആ— എന്നഅവ്യയത്തിന്ന പ
ഠിക്കുന്നവൎക്കു സ്പഷ്ടമായ അറിവു വരുന്നതുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/10&oldid=186978" എന്ന താളിൽനിന്ന് ശേഖരിച്ചത്