താൾ:CiXIV276.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ചെയ്കിലാനന്ദമെന്നും। കൎമ്മകാണ്ഡത്താൽവിധിച്ചീടുവാ നെ
ന്തുമൂലം

മണ്ണുതിന്നുന്നൊരുണ്ണിക്കുണ്ടാമാമയമെന്നു। നണ്ണിവാത്സ
ല്യത്താലെസ്വാദുഭക്ഷ്യത്തെമുമ്പിൽ। കണ്ണിൽകാന്നവെകാട്ടി
യൌഷധംകണ്ണിൽ കാണാവണ്ണമെ ഒളിച്ചമ്മവിളിക്കുന്ന തു
പൊലെ। വൎണ്ണധൎമ്മങ്ങളിൽ ശ്ലാഘ്യയജ്ഞാദികൾമറ്റും। പുണ്യ
കൎമ്മങ്ങൾ ചെയ്കിൽ നന്നെന്നുചൊല്ലുംവെദം। എണ്ണും സിദ്ധാ
ന്തംവെറെസ്വൎഗ്ഗകാമികളതി। നിർണ്ണയമറിഞ്ഞീടാ ഭൊഗാശാ
പശാവശാൽ। ഭൊഗത്തെജീവൻഭുജിക്കുന്നതും കൎമ്മംതന്നെ
ആഗമസ്വഭാവത്തെ യങ്ങിനെവിധിക്കുമൊ। കാകത്തെക്കറു
ക്കെന്നുംവെപ്പിനെകയ്കുമെന്നും। ലൊകത്തിലാരെന്നാലും വി
ധിക്കെണമൊവൃഥാ। മധുമാംസങ്ങളിച്ശിച്ചീടിലൊ മഖങ്ങളെ
വിധിപൂൎവ്വകം ചെയ്കാകാമത്തിൽകാംക്ഷയെങ്കിൽ। രതിയുംസ്വ
സ്ത്രീയിങ്കൽചെയ്കനീ എന്നാൽമറ്റു। മിതരങ്ങളെയിവൻ തൊ
ടുകയില്ലെന്നതും। കരുതിചൊല്ലുംവെദസിദ്ധാന്തംകൎമ്മമൊന്നും
അരുതെന്നതുതന്നെ നിശ്ചയമെന്നാകിലും। ഉരചെയ്തൊരു വി
ധിയെന്തന്നാൽപൂൎവ്വവിധി। ഒരുശാസ്ത്രത്തിങ്കലും നിയതമല്ല
യെല്ലൊ। മധുമാംസാസ്വാദനംചെയ്കെന്നുവെദംപിന്നെ മതി
യാൎമ്മുക്തിയെന്നുമൊന്നുചൊല്ലുന്നീലയൊ.

മിഥുനധൎമ്മംപുത്രൊൽപത്തിക്കെചെയ്യാവിതു। വിധിയാലെ
ന്നുപിമ്പെവിധിച്ചീടുന്നീലയൊ। ഇഷ്ടിവഹ്നിയുമുപെക്ഷിച്ചു
കൂടാതെയുള്ള। തൊട്ടൊഴിയാതെവെടിയണംസന്ന്യാസിയെന്നും
ശിഷ്ടാധികാരക്രമംകൊണ്ടു ചൊല്ലുന്നതൊൎത്തു। വീട്ടുകൎമ്മാശ
യെല്ലാവാനന്ദംപ്രാപിക്കനീ। പലവായെവംപരിണമിച്ചൊ ര
ജ്ഞാനവും। ഫലദായകകൎമ്മമെന്നിവരണ്ടുംതമ്മിൽ। വലിയവെ
ഴ്ചയന്നരുളിച്ചെയ്തതൊക്കും। ബലമുള്ളജ്ഞാനവും ജ്ഞാനമീത
ണ്ടുംതമ്മിൽ। വിരുദ്ധമെന്നാകിലൊചന്ദ്രമണ്ഡലത്തിങ്കൽ। മ
റുത്തൊന്നിയപൊലെ ജ്ഞാനത്തൊടജ്ഞാനവും। പൊറുത്തൊ
ന്നിച്ചുനിന്നിപ്രപഞ്ചംസൃഷ്ടിച്ചവം। വരുന്നാവാറെങ്ങിനെ
യാചാൎയ്യാശിഖാമണെ। ജ്ഞാനവുംദ്വിവിധമതാംസ്വരൂപജ്ഞാ12

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/99&oldid=187817" എന്ന താളിൽനിന്ന് ശേഖരിച്ചത്