താൾ:CiXIV276.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

പപികൾക്കു। ഗതിനാരകംതന്നെആവശ്യമെന്നാകിലും। വ്രത
ഹൊമാൎച്ചജപദാനാദ്യങ്ങളാലഘം ഹതമായ്പൊമെന്നുള്ള വിധി
യുംപൊയ്യാകുമൊ।.

ജന്മജന്മങ്ങൾതൊറു മാൎജ്ജിച്ചുപീരുകിന। കൎമ്മസഞ്ചിതങ്ങ
ൾക്കില്ലളവെന്നിരിക്കിലും। ഉണ്മയാംജ്ഞാനാഗ്നിതാനൊക്കവെ
ദഹിച്ചീടുമെന്നിതുവിശ്വസിക്കിൽവന്നീടുംകൈവല്യവും। ജ
ന്മസഞ്ചിതെമല്ലാമുൻമൂലനാശംചെയ്തു। മന്മനൊദെവാലയ
സന്തതംവാഴുംഗുരൊ।തന്മയമാക്കുംജ്ഞാനമൊരാതെ വിദ്വാന്മാ
രും। കൎമ്മഗൎത്തത്തിൽവീഴ്വാനെന്തുകാരണമൊൎത്താൽ। അഴിയാ
തല്പദത്തെപ്രാപിക്കുമന്തൎമ്മുഖൻ। വഴിപൊമവൻകണ്ണുണ്ടെ
ങ്കിലുംപിൻനൊക്കുകിൽ। കുഴിയില്വീഴുംവണ്ണംകാമിയാം ബ
ഹിൎമ്മുഖൻ മുഴുകിജനിമൃതികടലിലുഴന്നീടും നന്മയുമാകാണ്മയു
മീശൻചെയ്യിപ്പതെല്ലൊ। ജന്മികൾക്കെന്തുകുറ്റം ചൊല്ലുവനെ
ന്നാകിലൊ। ഉണ്മയല്ലതുവെദശാസ്ത്രൊക്തങ്ങളാം ധൎമ്മങ്ങളറി
യാതെ। മൂഢന്മാർചൊൽവതെല്ലാം ൟശസൃഷ്ടിയും വെവ്വെറെ
യാം। ൟശസൃഷ്ടികൾചരാചരങ്ങളെങ്ങുംസമം ക്ലെശമെകീടും
കൊപമഹങ്കാരവുംദ്വൊഷ।മാശാദിസൎവ്വം ജീവസൃഷ്ടിയെന്ന
റികെടൊ। ൟശ്വരസൃഷ്ടിമുക്തികാരണമെല്ലാവൎക്കും। ആശ്ച
ൎയ്യം ജീവസൃഷ്ടിനിജസംസാരബീജം। വാച്ചെഴും സ്ഥാവരാദി
നശിക്കിൽ ബ്ജവമൃതി। തീൎച്ചവന്നീടുംജന്മംകൊപാദി നശിക്കിലൊ
പ്രളയത്തിങ്ക ലീശസൃഷ്ടികളഴിഞ്ഞിടും। വിലയംവന്നിലെ
ല്ലൊസംസാരമൊരുവൎക്കും। വിളയുംജീവസൃഷ്ടിനശിക്കിൽജീ
വന്മുക്തി।നിലയുംവരുംദെശകാലാദിയിരിക്കിലും അശ്വസ്ഥമര
മൊന്നി ലിരിക്കുംപക്ഷിദ്വയം। മെച്ചത്തിൽനന്നുന്നന്നിന്മര
ത്തിന്റെഫലം। അച്ചൊനഞ്ചെന്നാകിലുംതിന്നീടു മൊരുപ
ക്ഷി। സ്വച്ശമായൊരുപക്ഷിഭക്ഷിക്കയില്ലതാനും। ഇങ്ങിനെജീ
വെശ്വരന്മാരുടെഭെദംചൊല്ലും। വാക്യാൎത്ഥംകൊണ്ടുഭെദമെന്നു
ള്ളിൽബൊധിക്കനീ। ഇങ്ങുജീവനാലുളവായ്വരും ഷഡ്ഭാവങ്ങൾ
മംഗലെശ്വരനാലെന്നൊതുന്നമൂഢന്മാൎക്കു। വന്നീടുംനൂനമധഃ
പതനംപീന്നെജീവൻ। തന്നാലുളവായ്പിന്നുള്ള ഷഡ്ഭാവങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/96&oldid=187810" എന്ന താളിൽനിന്ന് ശേഖരിച്ചത്