താൾ:CiXIV276.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ക്കെൟശ്വരനെ। എത്തുമെന്നരുൾചെയ്തതെന്തന്നാലീശ്വരങ്ക
ലെ। ഭക്ത്യാപിതപൊയൊഗാൽഫലിച്ചതറികനി। സിദ്ധിമു
ക്തികണുണ്ടാംതപസ്സുകൊണ്ടെന്നാകിൽ। സിദ്ധമാമെല്ലൊതപ
സ്സിവക്കില്ലെന്നുള്ളതും। സിദ്ധിയുംജ്ഞാനത്തെയും പ്രാപിച്ചാ
രവർപണ്ടു। സിദ്ധിയിന്നിവൎക്കില്ലായ്വന്നതെന്തെന്റെ ഗുരൊ ।
വിവിധകാമ്യങ്ങളെ കുറിച്ചുചെയ്യുന്നതും വ്യവധാഹീനമൊ
ന്നാതെ ചെയ്യുന്നതും। ദ്വിവിധ മെല്ലൊതപസ്സാകുന്ന തവ
യൊരൊ। ന്നവധിയില്ലാ സിദ്ധി। ബൊധവും ദാനംചെ
യ്യും അവറ്റി ലൊന്നുചെയ്കി। ലൊന്നിനെ പ്രാപിച്ചീടുഇ
വരൊപിന്നെ രണ്ടുംചെയ്കിലൊരണ്ടുമുണ്ടാം। ത്രിവൎഗ്ഗംസാ
ധിപ്പാനും। പവിത്രന്മാരാമവരനുഷ്ഠിച്ചിതുരണ്ടും ജനകൻമ
ഹാബലിമുതലാംമഹത്തുക്കൾ। അനഘജ്ഞാനമെന്നാലല്ലയൊ
തെളിഞ്ഞതും। അനിശംവിനൊദമെസിദ്ധിയാലുള്ള ഫലം। മന
സിധരിക്കനീമുക്തിയില്ലതിനാലെ। യൊഗജ്ഞാനമെ നൽകും
കൈവല്യമെങ്കിൽചില। യൊഗജ്ഞന്മാരും സിദ്ധിക്കായ്കൊണ്ടു
പണിപ്പെട്ടു। ലൊകത്തിലുഴലുന്നതെന്തെന്നാം പ്രാരാബ്ധത്തി
ൽ। ഭൊഗത്തെഭുജിക്കുന്നഭെദമെന്നറികനീ। ലക്ഷംസഹസ്ര
ശ്രുതികൊണ്ടുംയുക്തികൾകൊണ്ടും। ശിക്ഷിച്ചെന്മനമുറപ്പിക്കു
ന്ദെശികമൂൎത്തെ।.

അക്ഷയമനൊഭ്രമംതീൎന്നുഞാൻ തെളിവുറ്റെ। നക്ഷുബ്ധകൃ
പകലശാംബുധെനമൊസ്തുതെ। വിളങ്ങുംകണ്ണാടിയെ പിന്നയു
മുടനുടൻവിളങ്ങെവിളക്കിയാൽ നന്നെല്ലൊമൽകൎണ്ണങ്ങൾക്കും ।
കളിരെയരുളുംവാഗ്വാമൃതധാര യിങ്കലുളവായ്വരാതൃപ്തി। യൊരു
നാളുമെപൊറ്റി। കൈതവംചൊല്ലുമൊവാൻശാസ്ത്രങ്ങളെന്നാ
കിലും। ചെയ്കകൎമ്മങ്ങൾ ഭുജിച്ചെന്നിയെവിടാഎന്നും। ബൊധാ
ഗ്നിസഞ്ചിതൌഘംദഹിക്കുമെന്നുംചൊന്നാലെതുവാക്യത്തെ യു
റ്റു വിശ്വസിക്കെണ്ടുവെന്നാൽ। ജീവഭെദവും കൎമ്മഭെദവും
ബഹുവിധം കെവലമവരവരധികാരങ്ങൾനൊക്കി। പൂവിരി
ഞ്ഞതില്പിമ്പു ഫലത്തെക്കാട്ടുംപൊലെ। പൂൎവ്വവും സിദ്ധാ
ന്തവുംകാണ്ണങ്ങൾമൂന്നിനാലുംശ്രുതിയുംചൊല്ലുമതു കെൾക്കനീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/95&oldid=187808" എന്ന താളിൽനിന്ന് ശേഖരിച്ചത്