താൾ:CiXIV276.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

കദാപൊലുംപുണ്യപാപങ്ങളുണ്ടാകുന്നു। ൟശനായറിവുരുവാകി
യഗുരുമൂൎത്തെ। ൟശനും തത്വജ്ഞനുമെങ്ങിനെയൊക്കു മെന്നാൽ
ലെശവു മമതാഹങ്കാരമില്ലായ്കയാ। ലീശനുംജീവന്മാരുമുലകു മി
വനാമെ। സകലജീവന്മാരുമിവനാമെന്നാകിലെ। സകലാത്മകാ
മുക്തിയിവനുവരുന്നെരം। സകലജീവന്മാരുംമുക്തരാകായ്വാ നെ
ന്തെ। സകലാകലാനിധെസൽഗുരുശിഖാമണെ।അഹമാത്മാവു
പരിപൂൎണ്ണവവ്യയനെകൻ। അഹംഭാവാദിഹീനമാനന്ദബൊധ
രൂപൻ। അഹന്താധികന്മാരായജീവന്മാരസംഖ്യക। മഹങ്കാരാ
ന്തഃകരണൊപാധിബാഹുല്യത്താൻ

വിഷ്ടപത്തിങ്കൽസുഖകരനാം ചന്ദ്രനെക।നൊട്ടല്ലാ പലവു
ണ്ടുജല ചന്ദ്രന്മാരെടൊ। പുഷ്ടമാംകുളംനദീകഴിയുംതൊടുംകൂപം ।
ചട്ടിയുംകുടംശരാപാദിയുംപലപല। കുംഭമൊന്നുടഞ്ഞീടി ലതി
ലെജലചന്ദ്രൻ। മുമ്പിലെചന്ദ്രനൊടുചെരുംമറ്റവചെരാ। ക
മ്പിതൊപാധി ജീവനാത്മാവിൽചെരുംതുമ്പം। പൂണ്ടുപാധി
പൊകാത്തവകൈക്യംവരാ। മുമ്മൂൎത്തിസ്വരൂപനാ മീശനൊടു
ണ്ടുസാമ്യമെന്നതെങ്ങിനെയാത്മ ജ്ഞാനിക്കുഗുരുമൂൎത്തെ। വെ
ണ്മയിൽസൃഷ്ടിസ്ഥിതിസംഹാരകൃത്യങ്ങളു। മുണ്മയിൽത്രികാല
ജ്ഞാനാദിയുമിവനുണ്ടൊ। കുളനീർനിലാത്തിരിയനല പ്രകാ
ശവും।വളരൂമുപാധിയാൽഗ്രാമത്തെപാലിച്ചീടും। കൂപവും കൂട
നീരുംവീളക്കിൻതിരിയഗ്നിയൊളിയു മൊരുഗ്രഹംമാത്രം രക്ഷി
ക്കുംപൊലെ। ജ്ഞാനിക്കുംകൃത്യത്രയകൎത്താവാമീശ്വരനും। മാനി
ക്കുമറിവാനില്ലെല്ലൊഭെദംചെറ്റും। വാനൊൎക്കും മായൊപാധി
യാലീശന്മെലാമെന്നും തൊന്നിക്കുംതൊന്നീക്കുംജീവൻ। കീഴെ
ന്നുവിദ്യൊപാധിയാലും മനുജന്മാരിൽസിദ്ധം। മന്നവനെന്ന
പൊലെവനജസമുത്ഭുവ।പ്രമുഖദെവന്മാരും ഘനവൈഭവമാ
യൊ। വൎത്തിക്കയാലണിമാദ്യഷ്ടൈശ്വൎയ്യ സിദ്ധിയുണ്ടാകകൊ
ണ്ടെ। മഹത്വമെറുംദെവന്മാൎക്കെന്നുവന്നുപുന। രിഹത്തി ലുള്ള
വൎക്കുകുറയുമെന്നുംതഥാ। ബഹിഷ്ഠവൃത്തിഭെദംവെടിഞ്ഞൂ പര
ബ്രഹ്മഹൽഭാവനയൊൎക്കിൽ। ഭെദമില്ലിരിവൎക്കും മുക്തന്മാ
രായപലമുനികൾക്കണിമാദി। സിദ്ധിഭൂതലത്തിൽ കണ്ടിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/94&oldid=187806" എന്ന താളിൽനിന്ന് ശേഖരിച്ചത്