താൾ:CiXIV276.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ന്തരീക്ഷത്തില്വൎണ്ണമൃഗതൃഷ്ണാംബുതാരും।അന്തരംസ്വപ്നദൃഷ്ട
വസ്തുവുംശശശൃംഗം। വന്ധ്യാപുത്രനുംസ്ഥാണുപുരുഷന്റെപ്ര
വഞ്ചവും। പൊയ്യല്ലൊസമസ്തവുമൊന്നുമില്ലാത്തതെല്ലൊ। മെ
യ്യൊന്നെ നിത്യജ്ഞാനംവിമലംസത്താമാത്രം। ജ്ഞെയമാംനി
ന്നെമറന്നീടായ്കനന്മാണകെൾ। നിയ്യനാരതംവാഴ്കസച്ചിദാന
ന്ദാത്മനാ

സദ്ഗുരുശ്രീമൽപാദസരസീരുഹതീൎത്ഥം। സൽകരിച്ചുത്തമാം
ഗെചെൎക്കിലിത്രിലൊകത്തിൽ। മുഖ്യഗംഗാദിതീൎത്ഥമറുപത്താ
റുകൊടി। യൊക്കയാടിയഫലംലഭിക്കുന്നതുപൊലെ। നന്നിലം
മരുവിനനാരായണാചാൎയ്യെന്ദ്രൻ। തന്നെ പണ്ടൊതിയൊരുകൈ
വല്യനവനീതം। അന്വഹമ്പഠിപ്പവനഖിലജ്ഞാനശാസ്ത്രം। അ
ന്വയിച്ചറിഞ്ഞാത്മജ്ഞാനിയായിവാഴുംധ്രുവം। നത്വാസജ്ജന
വാക്യമവലംഘ്യയെന്നെഷഞാൻ। നത്വാശ്രീഗുരുപാദംകായെ
നവാചാഫൃദാ। തത്വാൎത്ഥംതെളിയിക്കുംകൈവല്യനവനീതൽത്വ
ബൊധകംപൂൎവപടലമെവംചൊന്നെൻ। യുക്തിചാതുൎയ്യംചെറു
തില്ല യെന്നിരിക്കിലും। ഉത്തമൊത്തമന്മാരാംസജ്ജനം ക്ഷമി
ക്കെണം। മുക്തംസന്തഃപാദമെതൽപ്രീതിമൽഭൂഷണം.

തത്വവിളക്ക പടലം സമാപ്തം

സന്ദെഹ നിവൎത്തകം

ഹരിഃ നന്ദിച്ചിട്ടെന്നെയനുഗ്രഹിച്ചഗുരുപാദം। വന്ദിച്ചു
ത്തരപടലത്തെയുംചൊല്ലീടുന്നെൻ। മന്നിൽചെഞ്ചമ്മെ കുഴി
ച്ചിട്ടൊരുനടുംകമ്പം। തന്നെ പിൻകുത്തികുത്തി യുറപ്പിക്കുന്ന
പൊലെ। ഒന്നിച്ചാത്മനീപതിഞ്ഞീടിനമനൊവൃത്തി। മന്ദിച്ചീ
ടാതെദൃഢമായുറപ്പതിന്നായെ। സദെഹനിവൎത്തകം നാരായ
ണാംഘ്രിപാംസു। സന്ദൊഹംമുടിമീതിൽ ധരിച്ചു മൊഴിയുന്നെ
ൻ। കരയിൽ ഗുണംപൊരാസംഗീതത്തിന്നെങ്കിലെ। വിരളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/88&oldid=187792" എന്ന താളിൽനിന്ന് ശേഖരിച്ചത്