താൾ:CiXIV276.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

പാമൃതാരാശെദെശികമൂൎത്ത। ദശമപുരുഷൻതാന്തന്നെ കണ്ട
തുപൊലെ। നിജമാമെന്റെരുപംഞാൻകാണുമാറുകാട്ടി। ദൃശമ
ന്ദനാമെന്നെപാലനംചെയ്യെണമെ। തല്പലക്ഷ്യാൎത്ഥവും ത്വ
ല്പദലക്ഷ്യാൎത്ഥവുമല്പവുംഭെദമില്ലാ। രണ്ടുമൊന്നെന്നുതന്നെചൊ
ല്ലെറുമസിപദ മൈക്യത്തെക്കാട്ടുംബൊധ। തല്പരബുദ്ധെപു
ത്രാതെളിഞ്ഞൂകെട്ടാലുംനീ। വിണ്ണൊന്നുതന്നെമഹാവിണ്ണെന്നും
പിന്നെമെഘ। ത്തണ്ണീരിൽനിഴലിച്ചാവിണ്ണെന്നും കുടത്തിലെ
പിണ്ണെന്നുംകുടനീരിൽനിഴല്വിണ്ണെന്നുംനാലാ। യെണ്ണും കല്പ
നയാലെഎകമാംചെയ്തന്യവും। ബ്രഹ്മമീശ്വരനെന്നും കൂടസ്ഥൻ
ജീവനെന്നും। ഉന്മദംകൊണ്ടുവൃഥാനാലായിതൊന്നുന്നതും। കന്മ
ഷമറ്റു തെളിഞ്ഞവൎക്കാകാശംപൊലെ। ചിന്മയചെയ്തന്ന്യവു
മെകുമെന്നറിഞ്ഞീടാം। പൂജ്യനാമീശൻജീവൻപുകഴുംപദംരണ്ടി
ൽ। വാച്യാൎത്ഥലക്ഷ്യാൎത്ഥമാംബ്രഹ്മവുംകൂടസ്ഥനും। പ്രാജ്യക്ഷി
രത്തിലെങ്ങുംകലൎന്നൊന്നിച്ചീടിലു। മാജ്യത്തെക്കടഞ്ഞു വെറി
ട്ടെടുക്കുന്നപൊലെ। നിന്നെനീതന്നെവെറെയറിഞ്ഞു വെറിട്ടു
കൊൾ। കെന്നതെങ്ങിനെയെന്നാലതിന്നുമുപായംകെൾ। എന്നെ
ന്നാകിലുംചത്തുശവമാകുന്നദെഹം। തന്നെതാനെന്ദബൊധ മക
റ്റിടെണംമുപിൽ

സഞ്ചിതം ശുക്ലമൊദൊമാംസരക്താദിയാലെ। പഞ്ചഭൂതൈക
പരികല്പിതമെല്ലൊദെഹം। കിഞ്ചനരസമിളച്ചീടാതെസദാകാലം
ചഞ്ചലമായൂതുന്നതൊൽതുരുത്തിയെപ്പൊലെ। മൂക്കൂടെയൂതുംപ്രാ
ണനാത്മാവൊ മനക്കാമ്പിൽ। ഓൎക്കനിരജൊഗുണ വികൃതിത
നെനൂനം। ദീൎഘസങ്കല്പ വികല്പാത്മകംമനൊമയം। മാൎഗ്ഗമെനി
ശ്ചയിക്കുംവിജ്ഞാനമയമെന്നും। രണ്ടായിമെവുമന്തഃകരണ മാ
ത്മാവൊവാൻ। കൊണ്ടാടുംസത്വഗുണവികൃതിയതുംധൂവം। ക
ണ്ടാനിസ്സുഷുപ്തിയിലാനന്ദമയകൊശം। കുണ്ഠത്വമാത്മാവതജ്ഞാ
നവൃത്തിഭെദം। സച്ചിദാനന്ദസമംസാക്ഷികൂടസ്ഥമെകം। നി
ശ്ചലംവ്യാപ്തമാത്മാനിയതമറിഞ്ഞുനീ। അച്ചൊപൊയിയ്ജഡദുഃ
ഖമയമാംപഞ്ചകൊശം। മച്ചകംവിട്ടുവെഗാൽവെളിയി ലായ്വ
ന്നാലും। കൊശപഞ്ചകംവിട്ടുനൊക്കുമ്പൊൾപാഴന്നിയെ। ദെശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/82&oldid=187783" എന്ന താളിൽനിന്ന് ശേഖരിച്ചത്