താൾ:CiXIV276.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ന്നെമറന്നുളവാമറിയായ്മ। ജന്മമൃത്യെകബീജമജ്ഞാന മാകുന്ന
തും। ഇണ്മയാപരനില്ലാകണ്ടില്ലെന്നുള്ളമൊഹം। കന്മഷാപൂരതരാ
രൊപണമറിഞ്ഞാലും।

ജീവൻഞാനെന്നുണ്ടായഭാവമാംവിക്ഷെപവും। ശ്രിമദാചാ
ൎയ്യവാക്യാമൃതത്താൽതന്റെരൂപ മെവമെന്നറിയുന്നതാംപരൊ
ക്ഷജ്ഞാനവും। ക്ഷെമദംതത്വംനിരന്തരമായ്വിചാരിച്ചു। സന്ദെ
ഹമാകവെപൊയി ജ്ഞാനാനുന്ദൈകാത്മാവാ। കുന്നതുമപരൊ
ക്ഷജ്ഞാനമെന്നരിയെണം। വന്നജീവത്യംപൊവതനൎത്ഥനിവ
ൎത്തിയാം। പൂൎണ്ണമാംകൃതാൎത്ഥത്വമാനന്ദപ്രാപ്തിയെല്ലൊ।

കുതുകമാമ്മാറുദൃഷ്ടാന്തവും ചൊല്വങ്കെൾനീ। ഇതിന്നു പ
ത്തുപുരുഷന്മാരൊ രാറുനീന്തി। ഉദകതീരംകരയെട്ടി നിന്നൊരു
ശെഷം। അതിലെകന്മറ്റെല്ലാരയുമെണ്ണികണ്ടാൻ। ഉമ്പതെ
ന്നെണ്ണിദശമൻതാനെന്നറിയാതെ। അമ്പരന്നവനില്ലാകണ്ടീ
ലെന്നതിവെളം। തുമ്പിത്താങ്കരഞ്ഞുവീണുരുണ്ടുതൊഴിച്ചതി
സംഭ്രമംപൂണുന്നതു കണ്ടാഗന്തുകഞ്ചൊന്നാൻ। പത്താമനു
ണ്ടെന്നപ്പൊഴുണ്ടെന്നുകണ്ടാൻപിന്നെ। ചിത്തവിഭ്രമംപൊവാ
നായ്ക്കൊണ്ടുചൊല്ലീടിനാൻ। പത്ഥ്യ്വമാംവാക്യമൊമ്പതെണ്ണിയ
ഭവാൻതന്നെ। പത്താമനെന്നുകെട്ടുതന്നെയുംനൊക്കിക്കണ്ടാൻ
ക്രന്ദനംചെയ്യുന്നതുംവെറിട്ടാശ്വസിച്ചവൻ। സന്ദെഹംതീൎന്നു
ള്ളവുംതെളിഞ്ഞാനന്ദംപൂണ്ടാൻ

ചൊന്നദൃഷ്ടാന്തദാഷ്ടാന്തികങ്ങൾചെൎത്തുകാട്ടിതന്നീടാമതുംധരി
ച്ചെകാഗ്രബുദ്ധ്യാപത്താമന്തന്നെയറിയാഞ്ഞതജ്ഞാനമെല്ലൊ
പത്താമനില്ലകണ്ടീലെന്നതാവരണവും। ഉൾത്താപംപൂണ്ടുണ്ടാ
യരൊദനവിക്ഷെപവും। ഉത്തമൻപത്താമനുണ്ടെന്നതിചൊന്ന
വാക്യംഉൾക്കൊള്ളുന്നതുപരൊക്ഷജ്ഞാനമനന്തരം। ചൊൽക്കൊ
ള്ളും പുണ്യാധിനൊമ്പതുപെരെഎണ്ണി। ദൃക്കിനാൽകണ്ടനിയ്യെ പ
ത്താമനെന്നനെരം। ചിക്കനെത്തന്നെകാണ്കയപരൊക്ഷജ്ഞാന
വുംഅനൎത്ഥിനവൎത്തിയാംരൊദനംമാറുന്നതുംമനസ്സിൽസന്ദെഹ
ങ്ങളൊക്കെപൊയിതെളിവെറ്റംജനിച്ചീടുകതന്നെനൂനമാനന്ദ
പ്രാപ്തി। നിനക്കുനെരാംവണ്ണമറിവാനറിയിച്ചെൻ। വിശദാകൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/81&oldid=187782" എന്ന താളിൽനിന്ന് ശേഖരിച്ചത്