താൾ:CiXIV276.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

കള യുമൊഴി। ച്ചാശ്ചൎയ്യംമറ്റുസൎവ്വജീവന്മാരുടെയുള്ളിൽ। ശാശ്വ
തജ്ഞാനദൃഷ്ടിപൊന്മാറുമഴരാവിൽ। വാച്ചിരുൾകണ്ണിണക്കണ്ണു
മൂടുന്നപൊലെമൂടും। പൂൎണ്ണമാംബ്രഹ്മത്തിനും പ്രപഞ്ചത്തിനും
തെളിവാൎന്ന കൂടസ്ഥനന്തഃപ്രപഞ്ചത്തിനുംതമ്മിൽതൊന്നും। ഭെ
ദംതൊന്നാതതാൻ മൂടിമറച്ചീടും। തീൎന്നീടുംഭവവ്യാധി കാരണ
മിതുതന്നെ। ആധാരംമറഞ്ഞീടിലാരൊപം തൊന്നുന്നത। ങ്ങാ
ധാരംമറയായ്കൊലൊല്ലാരൊപവു മെന്നാൽ। ആധാരംസമംവി
ശെഷമെന്നെവംരണ്ടാ മാധാരസ്സമമെങ്ങുമാരൊപം വിശെഷ
മാം। ജഗത്തിലിതൊന്നും സമത്തെമാച്ചീടാത। തകൎത്താരജ്ജുസ
ൎപ്പംമറയും വിശെഷത്താൽ।

സുഖസ്വാത്മാനം സമമജ്ഞാനംമറച്ചീടാ। പകൎച്ചാപുണും
വിശെഷം ജീവൻമറഞ്ഞുപൊം। കെവലനിലതൊന്നാതായതു
പഞ്ചകൊശം। ജീവനായിജഗത്തായിവിക്ഷെപത്താലെ യെ
ല്ലൊ। ആവരണത്തിനെറ്റംദൊഷംകല്പിച്ചതെന്തെ। ന്നെവം
പൃച്ശിച്ച പുത്രകെട്ടാലുംതെളിഞ്ഞുനീ। വിക്ഷെപശക്തിതന്നെ
സംസാരമെന്നാകിലു। മക്ഷുദ്രാമുമുക്ഷുക്കൾക്ക തളാമനുകൂല്യം।
അക്ഷികൾകാണുംപകലാലെയുള്ളുപകാര। മക്ഷപകൊണ്ടുണ്ടാ
വാന്മറെപ്പതതിദൊഷം। പ്രളയത്തിലുംസുഷ്ഠപ്തിയിലും ജഗ
ത്തെല്ലാം। വിലയവന്നുമുക്തിവന്നവനെകനുണ്ടൊ। വളരും
വിക്ഷെപത്താൽമുക്തിക്കില്ലൊരുതട। വിളകാരൊപംമുക്തിക്കാ
വരണമെദൃഢം

ശുക്തിവെള്ളിയെപൊലെയുണ്ടായവിക്ഷെപാഖ്യാ। ശക്തി
പൊയ്യാകിലതുസാധനമായുണ്ടായ। മുക്തിയുമ്പൊയ്യാമെന്നാൽ
മൊഹനിദ്രയിൽകാല। നിദ്രപൊംവണ്ണംസ്വയംനിലയൊസത്യ
മെല്ലൊ। ശരത്തെശ്ശരത്താലുംനഞ്ചിനെനഞ്ചിനാലും‌। കരുത്തുള്ളി
രിമ്പിനെഇരിമ്പുകൊണ്ടുംപൊലെ। ഉരത്തമായതന്നെമായയാ
നീക്കുംചിതയെരിച്ചുശവത്തെത്താൻപൊംവണ്ണംമായയുംപൊം
കനത്തമായയാലെഴവസ്ഥാജീവനുള്ള। തിനെക്കെളജ്ഞാനമാ
വരണംവിക്ഷെപവും। അനസ്തപരൊക്ഷജ്ഞാനാ പരൊക്ഷ
ജ്ഞാനങ്ങ। ളനൎത്ഥനിവൎത്തിയുമാനന്ദപ്രാപ്തിതാനും। ബ്രഹ്മമാംത

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/80&oldid=187780" എന്ന താളിൽനിന്ന് ശേഖരിച്ചത്