താൾ:CiXIV276.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

രണംചെയ്തീടിനാൻ। ഭൂതങ്ങളഞ്ചുമൊരൊന്നീരണ്ടായി പ
ത്താക്കിത്തൻ। പാതിയഞ്ചായുമ്പിന്നെവെവ്വെറെനന്നാലാക്കി।
പാതിതന്റെതും വിട്ടമറ്റെതിൽകൂട്ടിസ്ഥൂല। ഭൂതങ്ങളാക്കിപ
ഞ്ചീകരണംചെയ്തിങ്ങിനെ। ഇമ്മഹാഭൂതങ്ങളിൽനിന്നുണ്ടായി
തുബഹു। ബ്രഹ്മാണ്ഡങ്ങളുമതിലീരെഴും ലൊകങ്ങളും। കൎമ്മജാച
തുൎവ്വിധസ്ഥൂലവിഗ്രഹങ്ങളും। സമ്മതഭൊഗ്യങ്ങളുംമറ്റുവെണു
ന്നതെല്ലാം। ഒന്നത്രെഉപാധിയാകുന്നതുംജീവെശ്വര। ക്കെന്നാ
ലൊഭെദം തമ്മിലെങ്ങിനെയറിയെണ്ടു। എന്നാൽകെൾക്കന।
കാൎയ്യൊപാധിയാകുന്നജീവൻ। ധന്യകാരണൊപാധീൟശ്വര
നറിഞ്ഞാലും। സമഷ്ടിവൃഷ്ടിഭെദംകൊണ്ടെല്ലൊ ബഹുഭെദം।
സമഷ്ടിവൃഷ്ടിസ്വരൂപങ്ങളെങ്ങിനെയെന്നാൽ। സമഷ്ടിയത്രെ
വനം വൃഷ്ടിയായതുവൃക്ഷം। സമഷ്ടിയല്ലൊസഭാപുരുഷൻവ്യ
ഷ്ടി നൂനം। അദ്ധ്യാരൊപത്തിന്വരവിങ്ങിനെയറിഞ്ഞാലും। പ്ര
ത്യക്ഷമായിട്ടു കാണായീടുന്നവയൊന്നും। സത്യമല്ലല്ലീത്രികാല
ത്തിലുംസ്വപ്നമ്പൊലെ। മിത്ഥ്യയെന്നുറച്ചവനാത്മജ്ഞാനിയാം
ധ്രുവം। അത്യനുമെങ്ങുംമൂടിമറക്കുംവൎഷത്തിന്റെ। അത്യയത്തിങ്ക
ലെറ്റ ന്തെളിഞ്ഞാകാശമ്പൊലെ। മുക്തിചെരുന്നൊ രപവാദ
ത്തിന്മാൎഗ്ഗത്തെയും। യുക്തിസംയുക്തംകെട്ടുകൊൾകനീസാവധാ
നം। വ്യാളമില്ലതുരജ്ജുവെന്നറിയുന്നപൊലെ। ആളല്ലീതൊരു
കുറ്റിയെന്നറിയുമ്പൊലെയും। മാലറുമാറുഗുരുനാഥൊപദെശാ
ലവുവലം। ചിന്തിക്കുംശാസ്ത്രയുക്തിയുംതെളിവാലെ। ക്ഷണി
കദെഹമല്ലപഞ്ചഭൂതങ്ങളെല്ലാ। ഗുണങ്ങൾമൂന്നുമല്ല വ്യക്തവു
മല്ലെതുമെ। അണുവിലണുവായൊരറിവാംഭ്രജ്മ മൊന്നെ।
ന്നുണൎന്നുനിസ്സംശയം തെളിഞ്ഞീതപവാദം। പടവുംനൂലുംപൊ
ലെ പണിയുംപൊന്നുംപൊലെ। ഘടവുംമണ്ണുംപൊലെകാൎയ്യങ്ങ
ൾകാരണവും। ദൃഢമെന്നുണ്മകവിഞ്ഞൊന്നിലൊ ന്നുദിച്ചുള്ള
വടിവെയൊടുക്കുന്നതപവാദൊപായമാം। വിക്ഷെപശക്തികാ
ൎയ്യമരുളിച്ചെയ്തിവണ്ണ। മക്ഷപാവരണാഖ്യശക്തികാൎയ്യവുംനെ
രെ। ശിക്ഷിച്ചെന്നൊടരുളിചെയ്തുകൃപയാലെ। രക്ഷിക്കയെന്ന
പ്പൊരുൾചെയ്തിതുഗുരുനാഥൻ। ഈശ്വരനെയുമാത്മജ്ഞാനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/79&oldid=187778" എന്ന താളിൽനിന്ന് ശേഖരിച്ചത്