താൾ:CiXIV276.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

യയിങ്കൽചിച്ശായഅന്തൎയ്യാമി । നിശ്ചലംനിമിത്തകാരണമാംമ
ഹെശ്വരൻൟശനുദെഹമിതുകാരണമാകുന്നതുകൊശമാനന്ദമ
യമവസ്ഥാസുഷുപ്തിയും। രാജസാഗുണംതന്നെയവിദ്യയായതതു
മീശനീക്ഷണംകൊണ്ടു ചിതറിയസംഖ്യമായി। അവിദ്യാരൂപ
ത്തിലെചിച്ശായയെല്ലൊജീവൻ। ഭവിക്കുമ്പ്രാജ്ഞനെന്നു നാ
മവുംജീവനപ്പൊൾ। അവസ്ഥാസുഷ്ഠപ്തിയാമാനന്ദ മയകൊ
ശം। വ്യവസ്ഥാകാരണൊദ്ധ്യാരൊപത്തിന്നെവംവിധം। ഭൂമാ
വാമീശ്വരന്റെൟക്ഷണംകൊണ്ടുപിന്നെ। ജീവന്മാൎക്കെല്ലാം
ഭൊഗസാധനമുണ്ടാവാനായിതാമസാഗുണമ്രണ്ടുശക്തിയായ്പി
രിഞ്ഞിട്ടു। മാവരണവുംപിന്നെവിക്ഷെപമെന്നുമ്പെരായി । വി
ക്ഷെപശക്തിതന്നെവിണ്ണായിവിണ്ണിൽവായു। വക്ഷിണവായു
വിങ്കലഗ്നിയഗ്നിയിലപ്പും। ഇക്ഷൊണിഅപ്പിൽനിന്നുണ്ടായീ
തിവയഞ്ചും। സൂക്ഷ്മഭൂതങ്ങൾതന്മാത്രകളെന്നതുംചൊല്ലാംസത്വാ
ദിഗുണംമൂന്നുംഭൂതങ്ങളഞ്ചിങ്കലുമൊത്തുനിന്നീടുമതിലാകാശാദി
കളുടെ। സത്വാംശംവെവ്വെറായൊശ്രൊത്രാദിജ്ഞാനെന്ദ്രിയാ സ
ത്വാംശംപിന്നെ യഞ്ചുമൊത്തന്തഃകരണവും। ഉണ്ടായിവൃത്തി
ഭെദംകൊണ്ടന്തഃകരണത്തി। നുണ്ടായിരണ്ടുനാമംമനസ്സുംബു
ദ്ധിയെന്നും। കൊണ്ടാടീടെണ്ടുംസത്വഗുണത്തിൽനിന്നിതെഴു।
മുണ്ടായനിമിത്തമായിജ്ഞാനസാധനങ്ങളായി । ആകാശാദിക
ളുടെരാജസാംശങ്ങൾവെറെ । വാഗ്വാദികൎമെന്ദ്രിയമഞ്ചായി
പിന്നെആയംശം । ആകവെകൂടിപ്രാണവായുവായിവൃത്തിഭെ
ദമാകയാലത്തുമഞ്ചാഉവന്നുകാരണമ്പൊലെ । അംഗങ്ങളിവപതി
നെഴുമാംസൂക്ഷ്മദെഹാ। ലിം‌ഗവിഗ്രഹംഭൊഗസാധനമാകുന്ന
തും । മംഗലസുരാസുരമാനുഷാതീൎയ്യഗ്യാദി । എങ്ങുമെനിറഞ്ഞെ
ഴുംജീവകൊടികൾക്കെല്ലാം। ഇക്കായമ്മെവുംജീവൻ തൈജസ
നാകുന്നതു । മിക്കായംമെവുമീശൻഹിരണ്യഗൎഭനെല്ലൊ। ഇക്കാ
യംജീവെശ്വരൻമാരായൊരിരിവൎക്കു। മുൾക്കൊശസമന്വിതം
സ്വപ്നമാമവസ്ഥയും। ഭാഗ്യശാലികളായജീവന്മാൎക്കെല്ലാവൎക്കും
യൊഗ്യവസ്തുക്കൾതത്തൽകൎമ്മാനുരൂപങ്ങളായി। യൊഗ്യമാം
സ്ഥൂലശരീരങ്ങ ളുണ്ടാവാൻപിന്നെ । ശ്ലാഘ്യനാമീശൻപഞ്ചീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/78&oldid=187776" എന്ന താളിൽനിന്ന് ശേഖരിച്ചത്