താൾ:CiXIV276.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ൻമറന്നുപൊകുമ്പിന്നെ । ചൊരിഞ്ഞാകൃപാമൃതാദൃഷ്ടി യാലടി
യനെ । വിരിഞ്ഞുകടാക്ഷിച്ചതരുളിചെയ്യെണമെ । വൃക്ഷത്തെകാ
ട്ടിച്ചന്ദ്രക്കലയെക്കാട്ടുംപൊലെ । നക്ഷത്രംകാട്ടിയരുന്ധതിയെ കാ
ട്ടുംപൊലെ । ലക്ഷസമൂലത്തെമുമ്പൊൽ കാട്ടിപിമ്പതിസൂക്ഷ്മ ല
ക്ഷ്യത്തെക്കാട്ടുവാനായി ദെശികന്തുടങ്ങിനാൻ । അദ്ധ്യാരൊ
പത്തിനാലുമപവാദത്തിനാലും । മിത്ഥ്യാബന്ധവുംതഥാമൊക്ഷ
വുമുണ്ടാമതിൽ । അദ്ധ്യാരൊപത്തെ മുമ്പിലറിയിച്ചീടുന്നെൻ
ഞാൻ । ശ്രദ്ധയാസാവധാനാൽശ്രവിച്ചുധരിക്കനീ । അദ്ധ്യാ
സമാരൊപവുംകല്പിതമിവയെല്ലാം । ബുദ്ധ്യാമറ്റൊന്നിൽ മ
റ്റൊന്നെന്നകല്പനയെല്ലൊ। ശുക്തിയില്വെള്ളിയെന്നും ര
ജ്ജുവിൻസൎപ്പമെന്നും । ആകാശെനീലവൎണ്ണംസ്ഥാണുവിൽപു
നാനെന്നും । കല്പിക്കുന്നതുപൊലെനാമരൂപങ്ങളെന്നീ । യൊപ്പ
മായിരണ്ടില്ലൊന്നാ യറിവായ്റ്റിറഞ്ഞെഴും । സല്പര ബ്രഹ്മ
ത്തിങ്കൽതൊന്നുന്നൊരിപ്രപഞ്ചം। കല്പിതംകൊണ്ടുണ്ടായി വ
ന്നതെന്നറികനീ । ആയതെങ്ങിനെഒന്നായിടുകിലനാദിക। ളാ
യജീവന്മാരെല്ലാമവ്യക്തസ്വരൂപത്തിൽ । ഭൂയസ്വീയായ കൎമ്മ
വാസനസുഷ്ഠപ്തിയിൽ । പൊയിനില്ലീനയാകുമ്പൊലെ നിൎല്ലീ
നന്മാരാം। കാലതത്വാഖ്യെശ്വരനീക്ഷണത്താലെസൃഷ്ടി । കാല
ത്തവ്യക്തംവ്യക്തം । ത്രിഗുണംവിജൃംഭിക്കും പാലിന്റെ നിറം
സത്വം । ചുവപ്പാമ്രജൊഗുണമ്നീലമാംതമസ്സെവം । ത്രിഗുണ
മുണ്ടായ്‌വന്നു മറ്റൊരുവഴിയുംചൊല്ലീടുന്നു വിദ്വജ്ജനം । തെ
റ്റന്നുമഹത്തത്വംവ്യക്തമാവതുപിന്നെ । മുറ്റീടുമഹങ്കാരം കു
റ്റമെന്നിയെഗുണ । യ്റ്റ്രയമായ്വിജൃംഭിക്കും വിളക്കിന്നൊളിപൊ
ലെ। സാത്വീകംബഹുസൂക്ഷ്മമിളക്കംചെരും ജ്വാലാകണക്കെര
ജൊഗുണം। വിളക്കമറ്റതമസ്സത്തിരിക്കനല്പൊലെ । വളൎക്കു
ന്നെൎമ്മകൂൎമ്മവ്യാപകഭാവഭെദം । സാത്വീകത്തിങ്കലുണ്ടു രാജസ
താമസവും । സാത്വീകരാജസങ്ങളുംണ്ടുതാമസത്തിലും । സാത്വീ
കരാജസങ്ങൾതാമസത്തിങ്കലുണ്ടു । പെൎത്തിവപൃഥക്കായി ട്ടിരി
ക്കായില്ലെന്നുമെ। ഇച്ചൊന്നഗുണങ്ങളിലാകാശമ്പൊലെ യെ
ഴും । ചിച്ശായയുണ്ടാമതിൽസത്വമാംഗുണംമായാ।സ്വച്ശയാംമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/77&oldid=187774" എന്ന താളിൽനിന്ന് ശേഖരിച്ചത്